കൊച്ചിയിൽ അപകടത്തിൽപ്പെട്ട കപ്പലിൽ നിന്ന് കടലിൽ വീണ കണ്ടയ്നറുകൾ തിരുവനന്തപുരം തീരത്തേക്ക് കൂട്ടത്തോടെ എത്തുന്നു. വർക്കലയ്ക്ക് സമീപം മാന്തറ , വെട്ടൂർ , അഞ്ചുതെങ്ങ് തുടങ്ങിയ സ്ഥലങ്ങളിലാണ് കണ്ടെയ്നറുകൾ അടിഞ്ഞത്. തീരത്തടിഞ്ഞ കണ്ടൈനറുകളിൽ ഉള്ളത് പ്ലാസ്റ്റിക് ഗ്രാന്യൂൾസ് ആണെന്നും അപകടകരമല്ലെന്നും മലിനീകരണ നിയന്ത്രണ ബോർഡ് അറിയിച്ചു. വരും മണിക്കൂറുകളിൽ കൂടുതൽ കണ്ടെയ്നറുകൾ എത്തും എന്നതിനാൽ ജാഗ്രത തുടരണമെന്ന് ജില്ലാ ഭരണകൂടവും നിർദ്ദേശിച്ചു. 

ENGLISH SUMMARY:

More containers from sunken ship MSC ELSA 3 wash ashore in Thiruvananthapuram