വയനാട് തിരുനെല്ലിയിൽ ആൺസുഹൃത്തിന്റെ വെട്ടേറ്റ് മരിച്ച യുവതിയുടെ കാണാതായ മകൾക്കായി തിരച്ചിൽ. ഇന്നലെ രാത്രിയാണ് വാകേരിയിലെ വാടക വീട്ടിൽ വച്ച് 34കാരിയായ പ്രവീണ കൊല്ലപ്പെട്ടത്. ഇതിന് പിന്നാലെയാണ് ഇളയ മകളായ ഒൻപതു വയസുകാരി അബിനയെ കാണാതായത്.
മൂത്തമകളായ 14വയസുകാരി അനർഘ കഴുത്തിനും ചെവിയ്ക്കും വെട്ടേറ്റ് ചികിത്സയിലാണ്. ആക്രമണം നടത്തിയ ശേഷം ഒളിവിൽപോയ പ്രതി ദിലീഷിന് വേണ്ടി തിരച്ചിൽ തുടരുകയാണ്. ഭർത്താവുമായി അകന്ന് കഴിഞ്ഞിരുന്ന പ്രവീണ മക്കളോടൊപ്പം വാടക വീട്ടിലായിരുന്നു താമസം. കുട്ടിയെ കണ്ടെത്താനും പ്രതിയെ പിടികൂടാനും പൊലീസ് തിരച്ചിൽ ഉർജിതമാക്കി.