dabzee

സാമ്പത്തിക ഇടപാടിനെച്ചൊല്ലിയുള്ള തര്‍ക്കത്തില്‍ റാപ്പര്‍ ഡബ്സി എന്ന മുഹമ്മദ് ഫാസില്‍ മലപ്പുറത്ത് അറസ്റ്റില്‍. കാഞ്ഞിയൂർ സ്വദേശി ബാസിലിന്റെയും പിതാവിന്റെയും പരാതിയിലാണ് ഡബ്സിയെ പൊലീസ് അറസ്റ്റ് ചെയ്തത്. ഡബ്സിയെ കൂടാതെ മൂന്ന് സുഹൃത്തുക്കളും പിടിയിലായിട്ടുണ്ട്. ഇവരെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു.

മലയാളി റാപ്പറും ഗായകനും ഗാനരചയിതാവുമാണ് ഡബ്സി. തല്ലുമാല എന്ന ചിത്രത്തിലെ ‘മണവാളന്‍ തഗ്’ എന്ന ഗാനത്തിലൂടെയാണ് റാപ്പറായി ചലച്ചിത്രരംഗത്ത് അരങ്ങേറ്റം കുറിക്കുന്നത്. മുന്‍പ് ഉണ്ണി മുകന്ദന്‍ ചിത്രം മാര്‍ക്കോയിലെ ഗാനവുമായി ബന്ധപ്പെട്ടും ഡബ്സി വിവാദത്തിലായിരുന്നു. 

ENGLISH SUMMARY:

Rapper Dubsy, real name Muhammad Fazil, was arrested in Malappuram following a financial dispute. The complaint was filed by Basil and his father, residents of Kanjiyur. Along with Dubsy, three of his friends were also taken into custody. All four were later released on station bail.