പാലക്കാട് മലമ്പുഴയില്‍ വളര്‍ത്തുനായയെ പുലി പിടിച്ചു. എലിവാല്‍ സ്വദേശി കൃഷ്ണന്‍റെ വീട്ടിലെ വളര്‍ത്തുനായയെയാണ് പുലി പിടിച്ചത്. ഈ വര്‍ഷം ഇത് നാലാം തവണയാണ് ഈ വീട്ടില്‍ പുലി എത്തുന്നത്. വീട്ടുകാര്‍ നോക്കിനില്‍ക്കെയായിരുന്നു ആക്രമണം.
അതിനിടെ, മലപ്പുറം കാളികാവിലെ നരഭോജി കടുവയെ പിടിക്കാനുള്ള ദൗത്യം ഒൻപതാം ദിവസത്തിലേക്ക് കടന്നു. ഇന്നലെ കടുവയെ കണ്ട സ്ഥലത്തും അലർച്ച കേട്ട ഭാഗത്തും കൂടുതൽ ക്യാമറകളും കൂടും സ്ഥാപിച്ചിട്ടുണ്ട്. ലൈവ് കാമറ ദൃശ്യങ്ങൾ മുഴുവൻ സമയത്തും വനം ഉദ്യോഗസ്ഥർ പരിശോധിക്കുന്നുണ്ട്. കടുവയെ പിടിക്കാൻ വൈകുന്നതിൽ പ്രതിഷേധിച്ച് നാട്ടുകാർ വനംവകുപ്പ് ഉദ്യോഗസ്ഥരുടെ വാഹനങ്ങൾ ഇന്നലെ തടഞ്ഞു വച്ചിരുന്നു.