enkeralam-tcr

TOPICS COVERED

തൃശൂരിൽ   കാഴ്ചകളുടെ വിരുന്നൊരുങ്ങിയിരിക്കുകയാണ്.  സാംസ്കാരിക തലസ്ഥാനത്തിന്റെ പ്രത്യേകതയാണ് വിപണനമേളകൾ. അവ തൃശൂർ നഗരം പ്രിയപ്പെട്ടതാക്കുന്നു. പൂരപ്രദർശന നഗരിയിലെ കാഴ്ചകൾ മറുവശത്ത് നടക്കുമ്പോൾ  ഇവിടെയും കാഴ്ചക്കാർക്ക് കുറവില്ല എന്നത് തന്നെയാണ് തൃശ്ശൂർ നഗരത്തിന്റെ സവിശേഷത. വിദ്യാർഥി കോർണറിൽ നടക്കുന്ന പ്രദർശന വിപണന മേളയിൽ കുടമാറ്റം പോലെ സൗന്ദര്യവും സവിശേഷതകളും നിറഞ്ഞ ഒട്ടേറെ കാഴ്ചകൾ ഉണ്ട്. 

തൃശൂരിന്റെ വികസന സ്വപ്നങ്ങൾ ഓരോന്നായി യാഥാർത്ഥ്യമാകുമ്പോൾ അതിലെ കേന്ദ്രബിന്ദുവായി ടെക് ടൂറിസം മാറണമെന്ന ലക്ഷ്യമാണ്  റോബോ പാർക്കിനുള്ളത്. തൃശ്ശൂർ രാമവർമ്മപുരത്ത് 10 ഏക്കറിൽ ഒരുങ്ങുന്ന  റോബോ പാർക്കിന്റെ ത്രി ഡി മിനിയേച്ചർ ഇവിടെ കാണാം. സംഭവം പൊളപ്പൻ ആണ്. മനുഷ്യൻ നേടിയെടുത്ത പ്രതിഭാസങ്ങൾക്കു മുന്നിൽ പ്രകൃതി തല കുനിക്കുന്നുണ്ടോ എന്ന സംശയം ഈ മിനിയേച്ചർ പാർക്കു കാണുമ്പോൾ തോന്നും. 

എത്ര കണ്ടാലും മടുപ്പ് തോന്നാത്ത സ്റ്റാളുകള്‍. കാണും തോറും കൗതുകവും ആകാംക്ഷയും വർധിക്കും. ഫയർഫോഴ്സ് സ്റ്റാളിലെ ചൂരൽമല-മുണ്ടക്കൈ ദുരന്തത്തിന്റെ മിനിയേച്ചർ ആരുടേയും ശ്രദ്ധ പിടിച്ചു പറ്റും. ഫയർഫോഴ്സ് ജീവനക്കാർ തന്നെയാണ്  ഇത് ഉണ്ടാക്കിയത്. ജീവൻ നഷ്ടപ്പെട്ടവർക്കുള്ള ശ്രദ്ധാഞ്ജലി കൂടിയാണിത്. മലയാളിയുടെ മനസ്സിൽ ആ ദുരന്തത്തിൻറെ ഓർമകൾ മായാതെ നില്‍ക്കുന്നു. 

സർക്കാരിന്റെ വിവിധ വകുപ്പുകൾ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള കുറെയധികം കാഴ്ചകൾ സന്ദർശകരെ മാടിവിളിക്കുന്നു. എല്ലാം ഒന്നിനൊന്നിന് കേമം . 

ENGLISH SUMMARY:

Ente keralam Thrissur