സംസ്ഥാനത്ത് ദേശീയപാത തകർച്ചയിൽ പ്രതിഷേധവും, കുഴി നികത്തലും. മലപ്പുറത്ത് യൂത്ത് ലീഗും, കണ്ണൂരിൽ ഡിവൈഎഫ്ഐയും പ്രതിഷേധിച്ചു. കാസർകോട്ടെയും, തൃശ്ശൂരിലെയും വിള്ളൽ നികത്താനുള്ള നടപടികൾ തുടങ്ങി. നിർമ്മാണ അപാകതയിൽ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷം രംഗത്തെത്തി.
മഴക്കാലത്തിനു മുന്നേ തകർന്ന ദേശീയ ദുരന്ത പാതക്കെതിരെ വൻ പ്രതിഷേധമാണ് ഉയരുന്നത്.കണ്ണൂർ പിലാത്തറയിൽ, നിർമ്മാണ കമ്പനി ഓഫീസിലേക്ക് ഡിവൈഎഫ്ഐ നടത്തിയ മാർച്ചിൽ സംഘർഷം. മേഘ കൺസ്ട്രക്ഷൻ ഓഫീസിൻറെ ചില്ലുകൾ അടിച്ച് തകർത്തു. മലപ്പുറത്തും പ്രതിഷേധമിരമ്പി. കണ്ണൂർ കുപ്പത്ത് ചെളി നിറഞ്ഞ വീടുകൾ, നാട്ടുകാർ ചേർന്ന് വൃത്തിയാക്കി. ദേശീയപാത നിർമ്മാണത്തിലെ അപാകതയിൽ അന്വേഷണം വേണമെന്ന് പ്രതിപക്ഷം.
വീഴ്ച പറ്റിയിട്ടുണ്ടെങ്കിൽ അന്വേഷിക്കണമെന്ന് വി മുരളീധരൻ.അതിനിടെ കാസർകോട് മാവുങ്കാലിലെ ദേശീയപാത വിള്ളൽ, തുടർച്ചയായ മനോരമ ന്യൂസ് വാർത്ത ദൗത്യത്തിനോടുവിൽ നികത്താൻ ആരംഭിച്ചു. കൂളിയാങ്കലിൽ ഒലിച്ചുപോയ സർവീസ്, നാട്ടുകാരുടെ പ്രതിഷേധം ഭയന്ന് രാത്രിയിൽ പുനഃസ്ഥാപിച്ചു. തൃശ്ശൂർ ചാവക്കാട് പാറപ്പൊടി ഉപയോഗിച്ച് വിള്ളൽ നികത്താനുള്ള ശ്രമം പരാജയപ്പെട്ടതോടെ, പാത കരാർ കമ്പനി റീടാർ ചെയ്തു.