തിരുവനന്തപുരം മംഗലപുരത്ത് 15 കാരനെ കാണാതായി. മംഗലപുരം കാരമൂട് സ്വദേശി ശ്രീഹരിയെ ആണ് കാണാതായത്. ഉച്ചയ്ക്ക് മൂന്നരയ്ക്ക് ശേഷമാണ് കുട്ടിയെ കാണാതായത്. ട്യൂഷൻ കഴിഞ്ഞ് വീട്ടിലെത്താൻ താമസിച്ചതിന് കുട്ടിയെ വഴക്കു പറഞ്ഞിരുന്നുവെന്നാണ് മാതാപിതാക്കളുടെ മൊഴി. സംഭവത്തില്‍ മംഗലപുരം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കാണാതാകുമ്പോൾ മഞ്ഞ ടി-ഷർട്ടും കറുത്ത പാന്‍റ്സുമാണ് കുട്ടി ധരിച്ചിരുന്നത്. കുട്ടിയെ കാണുകയാണെങ്കില്‍ തൊട്ടടുത്തുള്ള പൊലീസ് സ്റ്റേഷനിലോ 9846721820 എന്ന ഫോൺനമ്പറിലോ ബന്ധപ്പെടണം.