സാമ്പത്തിക തര്‍ക്കത്തെ തുടര്‍ന്ന് ക്വട്ടേഷന്‍ സംഘം തട്ടിക്കൊണ്ടു പോയ കൊടുവള്ളി സ്വദേശി അനൂസ് റോഷനെ ഇതുവരെയും കണ്ടെത്താത്തതില്‍ ആശങ്കയെന്ന് മാതാപിതാക്കള്‍. കേസില്‍ രണ്ടു പേര്‍ അറസ്റ്റിലായിട്ടുണ്ട്. തട്ടിക്കൊണ്ടുപോയ സംഘത്തിന് വാഹനങ്ങൾ വാടകയ്ക്ക് നൽകിയ കൊണ്ടോട്ടി സ്വദേശികളായ മുഹമ്മദ് റിസ്വാൻ, അനസ് എന്നിവരാണ് അറസ്റ്റിലായത്. അനൂസ് റോഷനുമായി പ്രതികള്‍ സംസ്ഥാന അതിര്‍ത്തി കടന്നുവെന്നും ഇവര്‍ മൈസൂരുവില്‍ എത്തിയതായും പൊലീസ് പറയുന്നു. പ്രതികളെ പിടികൂടുന്നതിനായി അന്വേഷണസംഘം കര്‍ണാടകയിലേക്ക് തിരിച്ചു.
വിദേശത്തുള്ള സഹോദരന്‍റെ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്നാണ് അനൂസിനെ തട്ടിക്കൊണ്ടു പോയതെന്നാണ് പ്രാഥമിക വിവരം. കഴിഞ്ഞ ശനിയാഴ്ചയാണ് അനൂസിനെ തട്ടിക്കൊണ്ടുപോയത്.
ENGLISH SUMMARY:
Anus Roshan from Koduvally remains missing after being abducted by a quotation gang over a financial dispute. Two suspects, Muhammed Rizwan and Anas from Kondotty, who allegedly provided rental vehicles to the gang, have been arrested. Police say the abductors crossed the state border and reached Mysuru. Investigation team has proceeded to Karnataka.