thrithala-death

TOPICS COVERED

‘ഉഷ മരിച്ചു, ഉഷയെ ഞാന്‍ കൊന്നു’.. ഈ വാക്കുകള്‍ കുടുംബഗ്രൂപ്പിലെ അംഗങ്ങള്‍ നടുക്കത്തോടെയാണ് കേട്ടത്. പാലക്കാട് തൃത്താലയില്‍ ഭാര്യയെ കൊലപ്പെടുത്തിയെന്ന കുടുംബഗ്രൂപ്പില്‍ ഭര്‍ത്താവിന്‍റെ ശബ്ദ സന്ദേശമാണ് നാടിനെ ഞെട്ടിച്ചത്. ഒതളൂര്‍ സ്വദേശിനി ഉഷ നന്ദിനി (57) ആണ് മരിച്ചത്. ഭര്‍ത്താവ് മുരളീധരനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ‌‌ഉച്ചയോടെയാണ് ഭാര്യയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയെന്നും വീടിനകത്ത് മൃതദേഹമുണ്ടെന്നും മുരളീധരന്‍ സന്ദേശം അയക്കുന്നത്.

തുടര്‍ന്ന് ബന്ധുക്കളും പൊലീസുമെത്തി നടത്തിയ പരിശോധനയില്‍ മുറിയില്‍ മൃതദേഹം കണ്ടെത്തി. ഉഷ നന്ദിനി മാസങ്ങളായി തളര്‍ന്ന് കിടപ്പിലായിരുന്നു. അസുഖത്തെ തുടര്‍ന്നുള്ള മാനസിക സംഘര്‍ഷത്തിലാണ് കൊലപാതകമെന്നാണ് പ്രാഥമിക നിഗമനം. മുരളീധരനെ പൊലീസ് ചോദ്യം ചെയ്യുകയാണ്.

ENGLISH SUMMARY:

Bedridden woman killed by husband in Palakkad