പാടി പാടി രക്തം ഛർദ്ദിച്ചിട്ടും ഉപജീവനത്തിനായി തെരുവിൽ പാട്ടുപാടുകയാണ് കൊല്ലം കല്ലട സ്വദേശി സരിത്. പണമില്ലാത്തതിനാൽ ശ്വാസകോശ സംബന്ധമായ അസുഖത്തിനുള്ള ചികിത്സ മുടങ്ങിയിട്ട് മാസങ്ങളായി. രോഗബാധിതരായ മക്കളുമായി വാടകവീട്ടിൽ കഴിയുന്ന സരിത്തിന്റെ ശസ്ത്രക്രിയക്ക് 15 ലക്ഷത്തിലധികം രൂപ വേണം.
ചെറുപ്പം മുതലേ ഗാനമേളകളിൽ സജീവമായിരുന്നു സരിത് കല്ലട. ഒരിക്കൽ പാടി കൊണ്ടിരുന്നപ്പോൾ, വായിൽ രക്തം നിറഞ്ഞു. പരിശോധനകൾക്ക് ഒടുവിൽ, ശ്വാസകോശത്തിന്റെ അപ്പർ ലോബിൽ ഗുരുതരമായ രോഗബാധ കണ്ടെത്തി. കഴിഞ്ഞ ഒന്നരവർഷമായി ചികിത്സയിലാണ്. ഭാരപ്പെട്ട പണി എടുക്കാനുള്ള ആരോഗ്യമില്ലാത്തതിനാൽ, തെരുവിൽ പാട്ടുപാടിയാണ് നിത്യ ചെലവിനുള്ളത് കണ്ടെത്തുന്നത്.
കൂടുതൽ നേരം പാട്ടുപാടിയാൽ, രക്തം ഛർദ്ദിക്കും. തെരുവിൽ പാട്ടുപാടുമ്പോൾ, മൂന്നു മക്കളും ഭാര്യയും എപ്പോഴും കൂടെയുണ്ടാകും. പാട്ടുപാടി കിട്ടുന്ന തുക വാടകയ്ക്കും ഭക്ഷണത്തിനും മാത്രമെ തികയൂ. സരിത്തിന്റെ ജീവിതവും പാട്ടും തിരിച്ചുപിടിക്കണമെങ്കിൽ നമ്മളും സഹായിക്കണം.
അക്കൗണ്ട് ഡീറ്റെയിൽസ്
Sarith. T. S
Kerala gramin bank
Thiruvamkulam
Ernakulam
Ifsc: KLGB0040604
Ac: 40604101064485
GPay: 9995073015