ടിക്കറ്റിതര വരുമാനം വര്‍ധിപ്പിക്കാന്‍ ഫ്യുവല്‍ സ്റ്റേഷനുമായി കൊച്ചി മെട്രോ. കളമശ്ശേരി മെട്രോ സ്റ്റേഷന് സമീപം ബിപിസിഎല്ലുമായി ചേര്‍ന്ന് തുടക്കമിട്ട ആത്യാധുനിക ഫ്യുവല്‍ സ്റ്റേഷനില്‍ ഡീസലിനും പെട്രോളിനും പുറമെ ഇലക്ട്രിക് വാഹനങ്ങളും ചാര്‍ജ് ചെയ്യാം.
26900 ചതുരശ്രയടി വിസ്തീര്‍ണത്തിലാണ് ഫ്യുവല്‍ സ്റ്റേഷന്‍റെ നിര്‍മാണം. ഡീസലിനും പെട്രോളിനും പുറമെ പമ്പില്‍ ഇലക്ട്രിക് വാഹനങ്ങളും ചാര്‍ജ് ചെയ്യാനാകും. അത്യാധുനിക ഫ്യുവല്‍ സ്റ്റേഷനില്‍ ഒരേയിടത്ത് തന്നെ അഞ്ച് ഫില്ലിങ് യൂണിറ്റുകളാണ് സജ്ജീകരിച്ചിരിക്കുന്നത്. ഒരേസമയം 25 വാഹനങ്ങള്‍ക്ക് ഇന്ധനം നിറയ്ക്കാം. സിഎന്‍ജി ഫില്ലിങ് സൗകര്യവും ഉടന്‍ തന്നെ ആരംഭിക്കും.
ടിക്കറ്റിതര വരുമാനം വര്‍ധിപ്പിക്കുന്നതിന്‍റെ ഭാഗമായാണ് കൊച്ചി മെട്രോ ബിപിസിഎല്ലുമായി ചേര്‍ന്ന് തുടക്കമിട്ട അത്യാധുനിക ഫ്യുവല്‍ സ്റ്റേഷന്‍ മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്തു. ഹൈബി ഈഡന്‍ എംപി, കൊച്ചി മെട്രോ മനേജിംങ് ഡയറക്ടര്‍ ലോക്നാഥ് ബഹ്റ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. ഫ്യുവല്‍ സ്റ്റേഷന് സമീപത്തായി വാണിജ്യ സമുച്ചയം, ഫുഡ് കോര്‍ട്ട് , പാര്‍ക്കിങ് സൗകര്യം തുടങ്ങിയവ നിര്‍മിക്കാനും പദ്ധതിയുണ്ട്.