സർക്കാറിന്‍റെ സഹായം മുടങ്ങിയ വയനാട് മുണ്ടക്കൈ - ചൂരൽമല ദുരന്ത ബാധിതർ വീണ്ടും തെരുവിൽ ഇറങ്ങി. വൈത്തിരി താലൂക്ക് ഓഫീസ് മാർച്ചിൽ പൊലിസുമായി ഉന്തും തളളും ഉണ്ടായി. പല കുടുംബങ്ങൾക്കും ഈ മാസത്തെ വാടകയും പ്രതിദിന സഹായവും ലഭിച്ചിട്ടില്ല.
ഉരുൾ പൊട്ടലിൽ എല്ലാം നഷ്ടപ്പെട്ടവർ വീണ്ടും തെരുവിൽ ഇറങ്ങി. കെക്കുഞ്ഞുങ്ങളുമായി സ്ത്രീകൾ അടക്കമുള്ള നൂറോളം പേർ താലൂക്ക് ഓഫിസിലേക്ക്. വൈകാരിക രോഷം അണപൊട്ടി. പൊലീസുമായി ഉന്തും തള്ളും. വാടക കിട്ടാൻ എല്ലാ മാസവും തെരുവിൽ ഇറക്കേണ്ട അവസ്ഥയെന്ന് ദുരന്ത ബാധിതർ.
വാടകയ്ക്ക് താമസിക്കുന്ന ദുരന്തബാധിതരായ പല കുടുംബങ്ങൾകും 6000 രൂപ വാടക ഈ മാസം കിട്ടിയിട്ടില്ല. ഉപജീവനം നഷ്ടപ്പെട്ടവർക്ക് സർക്കാർ പ്രഖ്യാപിച്ച 300 രൂപ പ്രതിദിന ബത്തയും മുടങ്ങി. ഒടുവിൽ വൈത്തിരി തഹസിൽദാർ വി.കുമാരി ബിന്ദുവുമായി നടത്തിയ ചർച്ചയിൽ അര മണികൂറിനകം വാടക അക്കൗണ്ടിൽ ഇടമാന്ന് ഉറപ്പ്. ജില്ലാ കളക്ടറുടെ അക്കൗണ്ടിലേക്ക് പണം വരാനുള്ള സാങ്കേതിക താമസമാണ് ദുരന്ത ബാധിതരെ വീണ്ടും തെരുവിൽ എത്തിച്ചത്. സഹായം ഇനി മുടങ്ങാതിരിക്കാൻ ശ്രദ്ധിക്കുമെന്ന് മന്ത്രി ഒ.ആർ കേളു.