സാംസ്കാരിക പ്രവര്‍ത്തകരും കലാമേഖലയില്‍ നിന്നുള്ളവരുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ തൃശൂരില്‍ സംവാദ സദസ് സംഘടിപ്പിച്ചു. പരസ്പരം എന്ന പേരിലായിരുന്നു കൂടിക്കാഴ്ച. അന്ധവിശ്വാസത്തിലേക്ക് സമൂഹത്തെ തിരിച്ചു കൊണ്ടുപോകാന്‍ വലിയ ശ്രമം നടക്കുന്നതായി മുഖ്യമന്ത്രി പറഞ്ഞു.
തൃശൂര്‍ ജില്ലയില്‍ നിന്നുള്ള സാംസ്കാരിക പ്രവര്‍ത്തകരും കലാമേഖലയില്‍ നിന്നുള്ളവരുമാണ് കൂടിക്കാഴ്ചക്ക് എത്തിയത്. തിങ്ങിനിറഞ്ഞ സദസിനെ സാക്ഷിനിര്‍ത്തിയായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ സമൂഹത്തില്‍ നിലനില്‍ക്കുന്ന അന്ധവിശ്വാസത്തെക്കുറിച്ച് പറഞ്ഞത്. സാംസ്കാരിക മന്ത്രി സജി ചെറിയാന്‍ അധ്യക്ഷനായിരുന്നു. മന്ത്രിമാരായ കെ.രാജന്‍, ആര്‍.ബിന്ദു, കടന്നപ്പള്ളി രാമചന്ദ്രന്‍ തുടങ്ങിയവരും പരിപാടിയില്‍ പങ്കെടുത്തു. വിവിധ മേഖലകളെ പ്രതിനിധീകരിച്ച് എത്തിയവര്‍ അവരുടെ അഭിപ്രായങ്ങള്‍ മുഖ്യമന്ത്രിയ്ക്കു മുമ്പില്‍ അവതരിപ്പിച്ചു. കലാ, സാംസ്കാരിക മേഖലയില്‍ എല്‍.ഡി.എഫ്. സര്‍ക്കാര്‍ കൊണ്ടുവന്ന പദ്ധതികള്‍ എണ്ണിയെണ്ണി ചടങ്ങില്‍ അവതരിപ്പിച്ചു. വികസന പദ്ധതികളുടെ പെരുമ പറയുന്ന വീഡിയോയും പ്രദര്‍ശിപ്പിച്ചു.