ചങ്ങനാശ്ശേരി മാടപ്പള്ളിയിൽ പാറക്കുളത്തിൽ വീട്ടമ്മയുടെ മൃതദേഹം. മാടപ്പള്ളി നടയ്ക്കപ്പാടം സ്വദേശി ജാൻസി കുഞ്ഞുമോനാണ് മരിച്ചത്. ആശുപത്രിയിൽ പോകാനെന്നുപറഞ്ഞ് ഇന്നലെ ഉച്ചയോടെ വീട്ടിൽ നിന്നിറങ്ങിയ ജാൻസി വൈകിയും മടങ്ങിയെത്താത്തതിനെ തുടർന്ന് ഭർത്താവ് കുഞ്ഞുമോൻ തൃക്കൊടിത്താനം പൊലീസിൽ പരാതി നൽകിയിരുന്നു.
പിന്നാലെ പൊലീസ് നടത്തിയ പരിശോധനയിൽ പാറക്കുളത്തിന് സമീപത്തെ സിസിടിവിയിൽ ജാൻസിയുടെ ദൃശ്യങ്ങൾ കണ്ടെത്തി. രാവിലെയാണ് മൃതദേഹം കണ്ടത്. കുളത്തിലിറങ്ങിയപ്പോൾ തെന്നിവീണതാകാം എന്നാണ് പ്രാഥമിക നിഗമനം. ദുരൂഹതയില്ലെന്ന് പൊലീസ് പറഞ്ഞു. മൃതദേഹം കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലെ പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും.