കാസർകോട് അമ്പലത്തറയിൽ 15 വർഷം മുന്‍പ് നടന്ന ദളിത് പെൺകുട്ടിയുടെ കൊലപാതക കേസിൽ പ്രതിയെ പിടികൂടി ക്രൈം ബ്രാഞ്ച്. ഡിഎൻഎ തെളിവുകളാണ് വഴിത്തിരിവായത്. 2011ൽ സംസ്കരിച്ച അജ്ഞാത മൃതദേഹത്തിലായിരുന്നു പരിശോധന. പാണത്തൂർ സ്വദേശിയായ കരാറുകാരൻ ബിജു പൗലോസാണ് കേസിലെ പ്രതി
കാസർകോട് അമ്പലത്തറ സ്വദേശിയായ 17കാരിയെ 2011 ലാണ് കാണാതാവുന്നത്. ആദ്യം അന്വേഷിച്ച ലോക്കൽ പൊലീസിന് കേസിൽ ഒരു മുന്നേറ്റവും ഉണ്ടാക്കാനായില്ല. ദളിത് സംഘടനകളുടെ തുടർച്ചയായ നിയമ പോരാട്ടത്തിനൊടുവിൽ 2024ലാണ് ഹൈക്കോടതി കേസ് ക്രൈം ബ്രാഞ്ചിന് കൈമാറുന്നത്. തുടർന്നാണ് പാണത്തൂർ സ്വദേശിയും നിർമ്മാണ കരാറുകാരനായ ബിജു പൗലോസ് വയനാട്ടിൽ നിന്ന് അറസ്റ്റിലാവുന്നത്.
ഇയാൾ കാലങ്ങളായി നിരീക്ഷണത്തിൽ ഉണ്ടായിരുന്നു എങ്കിലും അറസ്റ്റിലേക്ക് നയിക്കാനുള്ള കൃത്യമായ തെളിവുകൾ ഉണ്ടായിരുന്നില്ല. കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നതിൽ നിന്ന് യുവതിയെ കെന്ന് പുഴയിൽ എറിഞ്ഞു എന്ന് മൊഴി ലഭിച്ചു, പക്ഷേ മൃതദ്ദേഹം കണ്ടെത്തിയിരുന്നില്ല. എന്നാൽ ബേക്കൽ കടപ്പുറത്ത് 2011ൽ അടിഞ്ഞ ശരീരഭാഗങ്ങളിൽ ഡിഎൻഎ പരിശോധന നടത്തിയാണ് പ്രതിയെ ഒടുവിൽ പൂട്ടിയത്.
കൊലപാതക കാരണം എന്തെന്ന് ക്രൈം ബ്രാഞ്ച് ഐജി പി.പ്രകാശ് മാധ്യമങ്ങളെ കണ്ട ശേഷം ആയിരിക്കും വിശദീകരിക്കുക. 15 വർഷത്തിനുശേഷം ഡിഎൻഎ പരിശോധനയിലൂടെ കേസ് തെളിയിച്ചത് ക്രൈംബ്രാഞ്ചിന് വലിയ നേട്ടം ആയിരിക്കുകയാണ്.