Image Credit: Pranav TS
തിരുവനന്തപുരത്ത് നിന്ന് ഇന്നലെ വൈകിട്ട് കാണാതായ 11 വയസ്സുകാരനെ കണ്ടെത്തി. പുത്തൻകോട്ട സ്വദേശിയായ കുട്ടിയെ തൃപ്പൂണിത്തുറ റെയിൽവേ സ്റ്റേഷനിൽ നിന്നാണ് കണ്ടെത്തിയത്. ട്രെയിൻ ഇഷ്ടമുള്ള കുട്ടി തമ്പാനൂരിലെത്തി ട്രെയിനിൽ കയറി പോവുകയായിരുന്നു. റെയിൽവേ പോലീസിന്റെ സഹായത്തോടെയാണ് കുട്ടിയെ കണ്ടെത്തിയത്. ഇന്നലെ വൈകിട്ട് അഞ്ചുമണി മുതലാണ് കുട്ടിയെ കാണാതായത്. അടുത്തുള്ള ക്ഷേത്രത്തിൽ പോകുന്നു എന്നു പറഞ്ഞാണ് കുട്ടി വീട്ടിൽനിന്നിറങ്ങിയത് . രാത്രി മുഴുവൻ പോലീസ് തിരുവനന്തപുരം നഗരത്തിൽ കുട്ടിക്ക് വേണ്ടി തിരച്ചിൽ നടത്തി. ഇതിനൊപ്പം കേരളത്തിൽ കുട്ടി സഞ്ചരിച്ചതാല്‍ സാധ്യതയുള്ള റെയിൽവേ സ്റ്റേഷനുകളിലും ബസ് സ്റ്റേഷനുകളിലും പരിശോധന നടത്തിയിരുന്നു. ഇതിനിടയിലാണ് കുട്ടിയെ കണ്ടെത്തിയത്.