കോഴിക്കോട് കായക്കൊടി എള്ളിക്കാ പാറയിൽ ഭൂചനം അനുഭവപ്പെട്ടതായി നാട്ടുകാർ. രാത്രി 8 മണിയോടെയാണ് ഭൂചനം അനുഭവപ്പെട്ടത്. കായക്കൊടി പഞ്ചായത്തിലെ 4 , 5 വാർഡുകളിലാണ് ഭൂചലനമുണ്ടായത്. എളളിക്കാംപാറ, കാവിന്‍റെടുത്ത്, പുന്നത്തോട്ടം, കരിമ്പാലക്കണ്ടി, പാലോളി തുടങ്ങി ഒന്നര കിലോമീറ്റർ ചുറ്റളവിലാണ് ഭൂചലനമുണ്ടായത്. ഉച്ചത്തിലുള്ള ശബ്ദം കേട്ട നാട്ടുകാർ പലരും വീടുവിട്ടിറങ്ങി. നാളെ സ്ഥലത്ത് പ്രത്യേക സംഘം പരിശോധന നടത്തുമെന്ന് ജില്ലാ കലക്ടർ അറിയിച്ചു. വില്ലേജ് ഓഫീസറും പൊലീസും ഭൂചനമുണ്ടായയിടത്ത് പ്രാഥമിക പരിശോധന നടത്തി. ആളപായമോ നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല.