മലപ്പുറം കാളികാവ് അടക്കാക്കുണ്ടിൽ ടാപ്പിങ് തൊഴിലാളിയെ കൊലപ്പെടുത്തിയ നരഭോജി കടുവയെ പിടികൂടാൻ ശ്രമം തുടങ്ങി. വിവിധതരം ക്യാമറകൾക്കും തെർമൽ സ്കാനറുകൾക്കും പുറമെ കുങ്കിയാനകളെ കൂടി പ്രയോജനപ്പെടുത്തിയാണ് തിരച്ചിൽ. കാളികാവ് വനം ഓഫീസിലേക്ക് യൂത്ത് കോൺഗ്രസ് കോൺഗ്രസ് മാർച്ച് നടത്തി.
20 പേർ അടങ്ങുന്ന മൂന്ന് ആർ ടി സംഘങ്ങൾ പരിശോധന നടത്തുന്നതിന്റെ ഭാഗമായാണ് നാട്ടുകാർക്കുള്ള ഈ മുന്നറിയിപ്പ്.
50 ക്യാമറകൾക്ക് പുറമെ ഡ്രോൺ തെർമൽ സ്കാനറുകൾ കൂടി പ്രയോജനപ്പെടുത്തിയാണ് തിരച്ചിൽ. കൊങ്ങിയാനകളായ കൊഞ്ചുവിനെയും കോന്നി സുരേന്ദ്രനെയുമാണ് തിരച്ചിലിനായി മല കയറ്റുന്നത്.
ഡ്രോൺ തെർമൽ സ്കാനറുകൾ ഉപയോഗിച്ച് കടുവയുടെ സാന്നിധ്യം കണ്ടെത്തിയാൽ ഉടൻ ആനകളെ അങ്ങോട്ട് എത്തിക്കുമെന്ന് ഡോ. അരുൺ സക്കറിയ പറഞ്ഞു.
ശരീരത്തിലെ ആഴത്തിലുള്ള മുറിവുകളിൽ നിന്ന് രക്തം വാർന്നാണ് ഗഫൂറിന്‍റെ മരണമെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട് വ്യക്തമാക്കുന്നത്. കാളികാവ് വനം ഓഫീസിലേക്ക് കോൺഗ്രസ് നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്ത ഡിസിസി അധ്യക്ഷൻ വി എസ് ജോയിൻ വനമന്ത്രിയെയും വകുപ്പിനെയും കടന്നാക്രമിക്കുകയായിരുന്നു. കടുവയെ കണ്ടെത്തുന്ന വരെ തിരച്ചിൽ തുടരാനാണ് വനംവകുപ്പിന്‍റെ തീരുമാനം.