മജ്ജയിൽ അർബുദം ബാധിച്ച യുവാവ് ചികിത്സിക്കാൻ പണമില്ലാതെ വലയുന്നു. തൃശൂർ ചെങ്ങാലൂർ സ്വദേശിയായ ഹണിൽ ആണ് സന്മനസ്സുള്ളവരുടെ സഹായം തേടുന്നത്.
ഐടിഐ പഠനത്തിനിടെയാണ് ഹണിൽ തിരിച്ചറിയുന്നത് മജ്ജയിൽ അർബുദം ആണെന്ന് . കൂലിപ്പണിക്കാരനായ അച്ഛൻറെ വരുമാനമായിരുന്നു കുടുംബത്തിൻ്റെ ഏക ആശ്രയം. കഴിഞ്ഞ ഒരു വർഷത്തിലേറെയായി ചികിത്സയ്ക്കുവേണ്ടി വീട് പണയപ്പെടുത്തി വായ്പയെടുത്തു. തിരിച്ചടവ് മുടങ്ങിയതോടെ ജപ്തി ഭീഷണിയായി. നാട്ടുകാരുടെ കാരുണ്യം കൊണ്ടാണ് ജപ്തി ഒഴിവായത്. സുബ്രഹ്മണ്യൻ, രമ ദമ്പതികളുടെ ഏക മകനാണ്. കുടുംബത്തിൻറെ പ്രതീക്ഷ യുവാവിന്റെ ചുമലിലായിരുന്നു. തൃശ്ശൂർ, കോഴിക്കോട് മെഡിക്കൽ കോളേജുകളിലായി ദീർഘനാൾ ചികിത്സ നടത്തി. അമല ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്ക് വേണ്ടി തീയതിയും അനുവദിച്ചു. പക്ഷേ 40 ലക്ഷം രൂപ വേണം. നാട്ടുകാർ സഹായ സമിതി രൂപീകരിച്ചു. കേന്ദ്രമന്ത്രി സുരേഷ് ഗോപിയും പുതുക്കാട് എംഎൽഎ കെ കെ രാമചന്ദ്രനും രക്ഷാധികാരികളായാണ് സമിതി രൂപീകരിച്ചത്. 10 ലക്ഷം രൂപയെ ഇതുവരെ സ്വരൂപിക്കാൻ കഴിഞ്ഞിട്ടുള്ളൂ. ഇനിയും വേണം 30 ലക്ഷം രൂപ . യുവാവിന്റെ ജീവിതം തിരിച്ചുപിടിക്കാൻ പ്രേക്ഷകർ കനിയണം.
HANIL CHIKITSA SAHAYA NIDHI
STATE BANK OF INDIA THURAV BRANCH
ACCOUNT NO: 00000043607586202
IFSC CODE SBIN0008675