തിരുവല്ല പുളിക്കീഴ് ബിവറേജസ് വെയർ ഹൗസിൽ വൻ തീപിടുത്തം. വെയർഹൗസിനോട് ചേർന്ന ഗോഡൗണും ഔട്ട്‌ലറ്റും പൂർണമായും കത്തിയമർന്നു. ജവാന്‍ മദ്യത്തിന്‍റെ സംഭരണ കേന്ദ്രത്തിലാണ് തീ പിടിച്ചത് . 75,000ത്തിലധികം കെയ്സ് മദ്യമുണ്ടായിരുന്നതായാണ് വിവരം. ഫയർഫോഴ്സിന്‍റെ 16 യൂണിറ്റുകളെത്തി തീ നിയന്ത്രണവിധേയമാക്കി. പ്രീമിയം കൗണ്ടറും കത്തി നശിച്ചു.