വയനാട് മുത്തങ്ങയിലെത്തിയാൽ വിക്രമും സുരേന്ദ്രനും ഭരതുമടക്കം വമ്പൻ കുങ്കികളെ നേരിട്ട് കാണാം. അവരെ പറ്റി ഭംഗിയായി പഠിക്കാം. അതും സൗജന്യമായി. ആനകളെ പറ്റി ജനങ്ങളിൽ അവബോധം ഉണ്ടാക്കാൻ വനംവകുപ്പ് ആവിഷ്കരിച്ച പുതിയ പദ്ധതിയാണ്. തലപൊക്കത്തിൽ നിൽക്കുന്ന കൊമ്പൻമാരേയും മോഴകളേയും കാണാൻ നൂറുകണക്കിനു സഞ്ചാരികളാണ് മുത്തങ്ങയിലെത്തുന്നത്.
ആനകൾ പൊടി വാരിയെറിയുന്നു, മരം കൊണ്ടു വരുന്നു -പൊടി സ്ലോ മോഷനിൽ കൊടുക്കുക. മുത്തങ്ങയിലെ ആനപ്പന്തി, കരുത്തരായ ആന വീരന്മാരുടെ താവളം. പുലർച്ചെ സമയമാണ്..നൂൽപ്പുഴയിലേക്കാണീ നിരനിരയായുള്ള പോക്ക്. തണുത്ത വെള്ളത്തിൽ പിന്നെ ഇങ്ങനൊരു കിടത്തം, തുടരും സിനിമയിൽ കാണിച്ച ഭംഗിയുള്ള കാഴ്ച.
മണിക്കൂറുകൾ നീളുന്ന നീരാട്ടാണ്.. സ്വസ്ഥം, സമാധാനം. തലേദിവസം വാരിയിട്ട മണ്ണും ചെളിയുമൊക്കെ അലിഞ്ഞു പോകുന്നത്, അല്ല ഒഴുക്കി കളയുന്നത് ഇവിടെയാണ്. കുറേ നേരത്തെ കുളിയും തേപ്പും കഴിഞ്ഞാൽ പിന്നെ മടക്കമായി 25 ദിവസം മുമ്പാണ് കുങ്കികളെ കണ്ടു പഠിക്കാൻ വനം വകുപ്പ് അവസരം ഒരുക്കിയത്. സഞ്ചാരികൾക്ക് മുന്നിൽ കുങ്കികളെ നിർത്തും. അവരുടെ പരിചരണം, പ്രത്യേകതകൾ എല്ലാം വിശദമായി പഠിപ്പിച്ചു കൊടുക്കും. ക്ലാസിനിടയിൽ ഊട്ടുമുണ്ട്. ദിവസവും രണ്ടു നേരമുള്ള പഠനത്തിന് നൂറു കണക്കിനാളുകളാണ് എത്തുന്നത്. ഭരതും വിക്രമും സുരേന്ദ്രനും ഉണ്ണികൃഷ്ണനുമടക്കം 11 ആനകളാണ് മുത്തങ്ങയിലുള്ളത്. വന്യജീവികളെ കാടു കയറ്റൽ ഡ്യൂട്ടി ഇല്ലാത്തവരാണ് നിലവിൽ ആനപന്തിയിലുള്ളത്. ബാക്കിയുള്ളവർ ദാ ഇതു പോലെ പണിയിലാണ്.