കാസര്‍കോട് നന്ദാരപ്പടവ് മുതല്‍ തിരുവനന്തപുരം പാറശാല വരെ നീളുന്നതാണ് 793 കിലോമീറ്റര്‍ നീളം വരുന്ന മലയോര ഹൈവേ. ഇതില്‍ നിര്‍മാണം തുടങ്ങിയ 481 കിലോമീറ്ററില്‍ 34 കിലോമീറ്റര്‍ നീളം വരുന്ന കോഴിക്കോട് കോടഞ്ചേരി– കക്കാടംപൊയില്‍ റീച്ചാണ് കിഫ്ബിയുടെ ധനസഹായത്തോടെ സംസ്ഥാനത്ത് ആദ്യം പൂര്‍ത്തിയായത്.
കോടഞ്ചേരി മുതല്‍ കക്കാടംപൊയില്‍ വരെ 12 മീറ്റര്‍ വീതിയില്‍ 34 കിലോമീറ്റര്‍.ചിലവ് 221 കോടി രൂപ. കോടഞ്ചേരി, കൂടരഞ്ഞി, തിരുവമ്പാടി പഞ്ചായത്തുകളിലൂടെ പാത കടന്നുപോകുന്നു.
200 കിലോമീറ്റര്‍ മലയോര പാതയുടെ നിര്‍മാണം 2026ഓടെ പൂര്‍ത്തിയാക്കാനാണ് സംസ്ഥാനസര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. കോടഞ്ചേരി– കക്കാടംപൊയില്‍ പാതയ്ക്ക് പിന്നാലെ 10 റീച്ചുകള്‍ കൂടി പൂര്‍ത്തിയായി. ബാക്കിയുള്ളവയുടെ നിര്‍മാണം എത്രയും വേഗം തുടങ്ങും.