nadhiya-mehreen-re-elected-aisf-vice-president

TOPICS COVERED

സിപിഐ വിദ്യാര്‍ത്ഥി സംഘടന എ.ഐ.എസ്.എഫ് സംസ്ഥാന വൈസ് പ്രസിഡന്‍റായി വീണ്ടും നാദിയ മെഹ്റിനെ തിരഞ്ഞെടുത്തു. പാർശ്വവൽക്കരിക്കപ്പെട്ട മനുഷ്യരെ എങ്ങനെ മുൻനിരയിൽ എത്തിക്കണം എന്ന് ആദ്യം മാതൃക കാണിച്ച വിദ്യാർത്ഥി പ്രസ്ഥാനമാണ് എ.ഐ.എസ്.എഫ് എന്ന് നാദിയ  ഫേസ്ബുക്കില്‍ കുറിച്ചു.തന്‍റെ എല്ലാ നേട്ടങ്ങൾക്കും ഇന്നും ഊർജ്ജം തരുന്ന പ്രസ്ഥാനമാണ് എ.ഐ.എസ്.എഫ് എന്നും അവകാശങ്ങൾ നേടിയെടുക്കുന്നതിനും നേടിയെടുത്തവ സംരക്ഷിക്കപ്പെടാനാമുള്ള  പോരാട്ടം ഇനിയും തുടരുമെന്നും നാദിയ പോസ്റ്റില്‍ വ്യക്തമാക്കി.

നാദിയയുടെ വാക്കുകള്‍ ഇങ്ങനെ;

Aisf സംസ്ഥാന വൈസ് പ്രസിഡൻറ് സ്ഥാനത്തേക്ക് ഒരിക്കൽ കൂടി തിരഞ്ഞെടുക്കപ്പെട്ടു .ഒത്തിരി അഭിമാനത്തോടു കൂടിയാണ് ഈ പോസ്റ്റ് പങ്കുവെക്കുന്നത്‌ . എന്നെ ഞാനാക്കിയ പ്രസ്ഥാനം. കാലങ്ങൾക്ക് മുന്നേ  പാർശ്വവൽക്കരിക്കപ്പെട്ട മനുഷ്യരെ എങ്ങനെ മുൻനിരയിൽ എത്തിക്കണം എന്ന് ആദ്യം മാതൃക കാണിച്ച വിദ്യാർത്ഥി പ്രസ്ഥാനം.ഇന്ത്യയിലെ ആദ്യത്തെ സംഘടിത വിദ്യാർത്ഥി പ്രസ്ഥാനമായ Aisf ലൂടെയാണ് ഇന്ത്യയിൽ ആദ്യമായി ഒരു ട്രാൻസ് വിദ്യാർത്ഥി സംസ്ഥാന കമ്മിറ്റിയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നതും ആദ്യമായി എക്സിക്യൂട്ടീവിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നതും. എന്റെ എല്ലാ നേട്ടങ്ങൾക്കും ഇന്നും ഊർജ്ജം തരുന്ന പ്രസ്ഥാനം. 

ഇനിയും എന്നെകൊണ്ട് സാധിക്കുമെന്ന ആത്മവിശ്വാസമാണ് തുടർന്നും രണ്ടാം തവണയും ഒരു ട്രാൻസ് വിദ്യാർത്ഥിയായ ഞാൻ തിരഞ്ഞെടുക്കപ്പെടുന്നതും.  ഉത്തരവാദിത്വങ്ങൾ ഏറെയാണ്. അവകാശങ്ങൾ നേടിയെടുക്കുന്നതിനും നേടിയെടുത്തവ സംരക്ഷിക്കപ്പെടാൻ പോരാട്ടം ഇനിയും തുടരും. 

പഠിക്കുക പോരാടുക.ഒപ്പം തിരഞ്ഞെടുക്കപ്പെട്ട എല്ലാ സഖാക്കൾക്കും അഭിവാദ്യങ്ങൾ 

ENGLISH SUMMARY:

Nadhiya Mehreen has been re-elected as the state vice president of the CPI's student wing, AISF. In a Facebook post, she described AISF as a movement that set an example in empowering the marginalized. She also stated that the struggle to secure and protect rights will continue, and credited the organization for being the source of energy behind all her achievements.