seema-vineeth

TOPICS COVERED

സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം കടുക്കവേ വീണ്ടും കുറിപ്പുമായി സീമ വിനീത്. നിശബ്ദമായിരിക്കുന്നതാണ് നല്ലതെന്നും അല്ലെങ്കിൽ ആ മൗനത്തേക്കാളും അർത്ഥവും മൂല്യവുമുള്ള കാര്യങ്ങൾ പറയുകയെന്നും സീമ പറഞ്ഞു. ഒരുപാട് കാര്യങ്ങൾ പറയുന്നതിലും നല്ലത് അർത്ഥമുള്ള കുറച്ചു കാര്യങ്ങൾ പറയുന്നതാണെന്നും ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പില്‍ സീമ പറഞ്ഞു. 

ഒരു പെണ്ണിന്റെ ജീവിതം തുലച്ചു കല്യാണവും കഴിച്ചു കുട്ടിയേയും ഉണ്ടാക്കി ട്രാൻസ്ജൻഡർ ആണ് എന്ന് പറഞ്ഞു സാരീ ചുറ്റി കോപ്രായം കാണിക്കുന്ന ആളുകളോട് പുച്ഛം മാത്രമെന്ന് കഴിഞ്ഞ ദിവസം സീമ വിനീത് പറഞ്ഞത് വിവാദമായിരുന്നു. ഒരു പെണ്ണിന്റെ ഒപ്പം കഴിയാനും കുട്ടിയെ ഉണ്ടാക്കാനും ഉള്ള കഴിവ് ഉണ്ടേൽ നിയൊക്കെ ആണുങ്ങൾ ആണ് , അത്തരം ആളുകളോട് തീർത്തും വിയോജിപ്പ്. സത്യം പറയുന്നവരെ വളഞ്ഞിട്ട് ആക്രമിക്കാൻ വരുന്ന ഇത്തരം ആളുകളോട് ഒഎംകെവി എന്നും സീമ വിനീത് കുറിച്ചിരുന്നു. പിന്നാലെ ഇവര്‍ക്കെതിരെ വലിയ വിമര്‍ശനവും സൈബര്‍ അറ്റാക്കും നടന്നിരുന്നു.  വിഷയത്തില്‍ പല തവണ പ്രതികരിച്ചതിന് ശേഷമാണ് വീണ്ടും സീമ വിനീത് കുറിപ്പ് പോസ്റ്റ് ചെയ്യുന്നത്. 

കുറിപ്പിന്‍റെ പൂര്‍ണരൂപം

''ഒന്നെങ്കിൽ നിശബ്ദമായിരിക്കുന്നതാണ് നല്ലത്. അല്ലെങ്കിൽ ആ മൗനത്തേക്കാളും അർത്ഥവും മൂല്യവുമുള്ള കാര്യങ്ങൾ പറയുക. അർത്ഥശൂന്യമായ കാര്യങ്ങൾ പറയുന്നതിലും നല്ലത് കൃത്യതയും മൂർച്ചയുമുള്ള കാര്യങ്ങൾ പറയുന്നതാണ്. നിങ്ങളുടെ ഓരോ വാക്കിനും വിലയുണ്ട്. അത് വെറുതേ പാഴാക്കരുത്. ഒരുപാട് കാര്യങ്ങൾ പറയുന്നതിലും നല്ലത് അർത്ഥമുള്ള കുറച്ചു കാര്യങ്ങൾ പറയുന്നതാണ്'', സീമ വിനീത് ഫെയ്സ്ബുക്കിൽ കുറിച്ചു.

ENGLISH SUMMARY:

As criticism on social media intensifies, Seema Vineeth has responded with another post. She stated that it’s often better to remain silent—or to speak only words that carry more meaning and value than that silence. Seema added that it's wiser to say a few meaningful things than to say a lot without purpose.