semma-wedding

TOPICS COVERED

സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റും ട്രാൻസ് വുമണുമായ സീമ വിനീത് വിവാഹിതയായി. നിശാന്താണ് വരൻ. 2024 സെപ്റ്റംബറിൽ ഇരുവരും വിവാഹം രജിസ്റ്റർ ചെയ്തിരുന്നു. ഇപ്പോൾ, സുഹൃത്തുക്കളുടെയും പ്രിയപ്പെട്ടവരുടെയും സാന്നിധ്യത്തിൽ ഔദ്യോഗികമായി വിവാഹിതരായിരിക്കുകയാണ് ഇരുവരും. വിവാഹചിത്രങ്ങൾ സീമ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചു.

നിരവധി പേരാണ് വധൂവരന്മാർക്ക് ആശംസകൾ നേർന്നുകൊണ്ട രംഗത്തെത്തിയത്. ഏതാനും ദിവസങ്ങൾക്കു മുൻപ് വിവാഹത്തിൽ നിന്നും പിന്മാറുന്നതായി അറിയിച്ചു കൊണ്ട് സീമ പങ്കുവച്ച കുറിപ്പ് സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയായിരുന്നു. എന്നാൽ, തൊട്ടുപിന്നാലെ തന്നെ ആ കുറിപ്പ് പിൻവലിച്ചുകൊണ്ട് സീമ രംഗത്തെത്തി. ചേർത്തുനിർത്തിയ ചിലതൊന്നും വിട്ടുകളയാനാകില്ല എന്നായിരുന്നു സീമ സോഷ്യൽ മീഡിയയിൽ കുറിച്ചത്. 

ENGLISH SUMMARY:

Celebrity makeup artist and transwoman, Seema Vineeth, has officially married Nishanth. The couple had previously registered their marriage in September 2024 and have now celebrated their official wedding surrounded by friends and loved ones. Seema shared their wedding pictures on social media, which quickly went viral.