Image Credit; Facebook

Image Credit; Facebook

തന്‍റെ ആരോ​ഗ്യ നില അതീവ ​ഗുരുതരമാണെന്ന വ്യാജ വാർത്ത സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിക്കുന്നതിനെതിരെ നടൻ ഹരീഷ് കണാരൻ രം​ഗത്ത്. താനായിട്ട് ഒരു ബന്ധവും ഇല്ലാത്ത ഇങ്ങനെയുള്ള ന്യൂസുകൾ പുറത്തുവിടുന്ന ഓണ്‍ലൈന്‍ ചാനലിനെതിരെ നടപടിയെടുക്കാന്‍ കൂടെ നില്‍ക്കണമെന്ന  അഭ്യര്‍ഥനയുമായാണ് താരം ഫെയ്സ്ബുക്ക് പോസ്റ്റിട്ടിരിക്കുന്നത്.  

റീച്ചിന് വേണ്ടി ആണെങ്കിൽ നിങ്ങളുടെ വീട്ടിലേക്ക് തന്നെ നോക്കിയാൽ പോരെ എന്ന് ഹരീഷ് കണാരനെപ്പറ്റിയുള്ള വ്യാജ വാര്‍ത്ത ചൂണ്ടിക്കാട്ടി നടന്‍ നിര്‍മ്മല്‍ പാലാഴി എഫ്ബി പോസ്റ്റിട്ടു.

നിങ്ങൾക്ക് ഒരു ഉപദ്രവവും ചെയ്യാത്ത ആർട്ടിസ്റ്റുകളുടെ ഫോട്ടോ വെച്ചു വേണോ ഈ നാണം കെട്ട പരിപാടി. ഇന്നലെ രാത്രി ഒരുമിച്ചു പ്രോഗ്രാം കഴിഞ്ഞു പിരിഞ്ഞതാ, ഈ വാർത്തകണ്ട് മാധ്യമസ്ഥാപനങ്ങള്‍ വിളിച്ചപ്പോഴാ ഹരീഷും ഈവിവരം അറിഞ്ഞത്. ദയവു ചെയ്ത് റിപ്പോർട്ട്‌ അടിക്കാൻ കൂടെ നിൽക്കണമെന്നും അദ്ദേഹം കുറിച്ചു.  

ENGLISH SUMMARY:

Hareesh Kanaran fb post about fake news