കേരളത്തിലെ കോണ്‍ഗ്രസില്‍ അടിമുടിമാറ്റം. പേരാവൂര്‍ എംഎല്‍എ സണ്ണി ജോസഫിനെ പുതിയ കെപിസിസി പ്രസിഡന്‍റായി ഹൈക്കമാന്‍ഡ് നിശ്ചയിച്ചു .കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയാണ് പ്രഖ്യാപനം നടത്തിയത് . പി.സി. വിഷ്ണുനാഥ്, എ.പി അനിൽ കുമാർ, ഷാഫി പറമ്പിൽ എന്നിവരെ വർക്കിങ് പ്രസിഡൻ്റുമാരായി നിയമിച്ചു. അടൂര്‍ പ്രകാശാണ് പുതിയ യുഡിഎഫ് കണ്‍വീനര്‍
കെ സുധാകരന്‍റെ അതൃപ്തി സിഡബ്ലിയൂുസി പ്രത്യേക ക്ഷണതാവാക്കി ഹൈക്കമാന്‍ഡ് മറികടന്നു. ആന്‍റോ ആന്‍റണിയുടെയും സണ്ണി ജോസഫിന്‍റെയും പേരുകളാണ് അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിച്ചിരുന്നത് . ഒടുവില്‍ കെ സുധാകരന്‍റെ താല്‍പര്യം കൂടി പരിഗണിച്ചാണ് സണ്ണി ജോസഫിനെ തീരുമാനിച്ചത്
കേരളത്തിന്‍റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ദീപദാസ് മുന്‍ഷി നല്‍കയ പുനസംഘടനാ റിപ്പോര്‍ട്ട് വിശദമായി ചര്‍ച്ച ചെയ്താണ് ഹൈക്കമാന്‍ഡ് ഇപ്പോള്‍ നേതൃമാറ്റം പ്രഖ്യാപിച്ചിരിക്കുന്നത് . യുവ പ്രാതിനിധ്യം ഉറപ്പാക്കിയാണ് കെപിസിസി പുനസംഘടന.