റാപ്പര്‍ വേടന്‍ ഉള്‍പ്പെട്ട പുലിപ്പല്ലു കേസില്‍ വനം ഉദ്യോഗസ്ഥനെതിരെ വകുപ്പുതല അച്ചടക്ക നടപടി. കോടനാട് റേഞ്ച് ഓഫീസര്‍ ആര്‍.അധീഷിനെ സ്ഥലം മാറ്റും. മലാറ്റൂര്‍ ഡിവിഷനു പുറത്തേക്കാണ് സ്ഥലം മാറ്റുക. അന്വേഷണത്തിന്‍റെ പ്രാഥമിക ഘട്ടത്തില്‍ സ്ഥിരീകരിക്കാത്ത വിവരങ്ങള്‍ പരസ്യമാക്കി, മാധ്യമങ്ങളോട് സംസാരിച്ചു. എന്നിവ ഉചിതമായ നടപടിയല്ല.
വേടന് ശ്രീലങ്കന്‍ബന്ധം ആരോപിച്ചതും ശരിയായില്ല. ഇവയെല്ലാം സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ പെരുമാറ്റ ചട്ടം ലംഘിച്ചതിന് ഉദാഹരണമാണ്. വനം മേധാവിയുടെ പ്രാഥമിക റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കിയാണ് നടപടി. വിശദമായ റിപ്പോര്‍ട്ട് ലഭിച്ച ശേഷം തുടര്‍നടപടികളുണ്ടാകുമെന്ന് വനം മന്ത്രിയുടെ ഒാഫീസ് അറിയിച്ചു.