സർക്കാരിന്റെ നാലാം വാർഷികാഘോഷത്തിന്റെ ഭാഗമായ ഇടുക്കിയിലെ എന്റെ കേരളം പ്രദർശന വിപണനമേളയിൽ പരിപാടി അവതരിപ്പിക്കാൻ വേടന് ക്ഷണം. ഫ്ലാറ്റിൽ നിന്നും കഞ്ചാവ് പിടികൂടിയ സാഹചര്യത്തിൽ നേരെത്തെ വേടനെ പരിപാടിയിൽ നിന്ന് ഒഴിവാക്കിയെന്ന് മന്ത്രി റോഷി അഗസ്റ്റിനാണ് അറിയിച്ചത്. സമൂഹ മാധ്യമങ്ങളിലടക്കം വേടന് വലിയ പിന്തുണ ലഭിച്ചതോടെയാണ് വീണ്ടും പരിപാടിയിൽ പങ്കെടുപ്പിക്കാൻ തീരുമാനിക്കുകയായിരുന്നു. വാഴത്തോപ്പ് ഗവണ്മെന്റ് വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂൾ മൈതാനത്ത് ഒരുക്കിയിരിക്കുന്ന വേദിയിൽ രാത്രി എട്ട് മണിക്ക് വേടന്റെ റാപ്പ് ഷോയോട് കൂടെയാവും ഇടുക്കിയിലെ ആഘോഷ പരിപാടികൾ സമാപിക്കുക.
അതേസമയം, റാപ്പര്‍ വേടന്‍ ഉള്‍പ്പെട്ട പുലിപ്പല്ല് കേസില്‍ വനംമന്ത്രി റിപ്പോര്‍ട്ട് കണ്ടശേഷമാകും തുടര്‍നടപടി. വനംമേധാവിയുടെ റിപ്പോര്‍ട്ട് ഇന്നലെ വനംവകുപ്പ് അഡിഷണല്‍ ചീഫ് സെക്രട്ടറിക്ക് നല്‍കിയിരുന്നു. വേടനെതിരെ കേസെടുത്തതിലോ അതിന് പിന്തുടര്‍ന്ന നടപടികളിലോ വീഴ്ച ഉണ്ടായിട്ടില്ലെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്.
എന്നാല്‍ ശ്രീലങ്കന്‍ ബന്ധം ആരോപിച്ചതും പുലിപ്പല്ലു വേടന് നല്‍കിയ വ്യക്തിയെ കുറിച്ചും കേസിനെ കുറിച്ചും ഉദ്യോഗസ്ഥര്‍ മാധ്യമങ്ങളോട് സംസാരിച്ചതും തെറ്റായ നടപടിയാണെന്നും റിപ്പോര്‍ട്ടിലുണ്ട്. ഇക്കാര്യത്തില്‍ നടപടി പ്രതീക്ഷിക്കാവുന്നതാണ്. മുഖ്യമന്ത്രി , പ്രതിപക്ഷ നേതാവ്, സിപിഎം സംസ്ഥാന സെക്രട്ടറി എന്നിവരെല്ലാം വനംവകുപ്പ് നടപടിയെ വിമര്‍ശിച്ചിരുന്നു.