വഖഫ് സംരക്ഷണ റാലിയിൽ ഭിന്ന നിലപാടിനെ തുടർന്ന്, സമസ്ത പ്രസിഡണ്ട് ജിഫ്രി മുത്തുക്കോയ തങ്ങൾ പിൻമാറി. സമസ്തയിലെ മുസ്ലീം ലീഗ് അനുകൂല വിഭാഗത്തിന്റെ എതിർപ്പിനെ തുടര്‍ന്നാണ് പിന്‍മാറ്റം. പാണക്കാട് സാദിഖലി തങ്ങളെ ക്ഷണിക്കാത്തതിനെച്ചൊല്ലിയുള്ള തർക്കത്തിൽ പ്രതിപക്ഷ നേതാവ് വി.ഡി സതീശനും ഇടപെട്ടു. പരസ്യമായ തർത്തിലേക്ക് പോകരുതെന്ന് ജിഫ്രി തങ്ങളോട് വി.ഡി സതീശൻ അഭ്യർഥിച്ചു. കൊച്ചി കലൂരിലായിരുന്നു സുന്നി പണ്ഡിതസഭകളുടെ നേതൃത്വത്തിലുള്ള ജംഇയ്യത്തുൽ ഉലമ കോർഡിനേഷൻ കമ്മിറ്റി സമ്മേളനം നടത്തിയത്. സമസ്ത പ്രസിഡണ്ട് ജിഫ്രി മുത്തുക്കോയ തങ്ങളായിരുന്നു ഉദ്ഘാടകകന്‍