തൃശൂര്‍ നഗരത്തിലെ ആറു ഹോട്ടലുകളില്‍ പഴകിയ ഭക്ഷണം പിടിച്ചു. സീഫോര്‍ട്ട്, ഒറോട്ടി, ചുരുട്ടി, സെന്‍റ് തോമസ് കോളജ് റോഡിലെ കുക്ക് ഡോര്‍, കെ.എസ്.ആര്‍.ടി. ബസ് സ്റ്റാന്‍ഡ് പരിസരത്തെ അലിയ, അരമന എന്നീ ഹോട്ടലുകളില്‍ നിന്നാണ് പഴകിയ ഭക്ഷണം പിടിച്ചത്. കുക്ക് ഡോര്‍, അലിയ, അരമന, സീഫോര്‍ട്ട് ഹോട്ടലുകളില്‍ നിന്ന് നേരത്തെയും പഴകിയ ഭക്ഷണം പിടിച്ചിരുന്നു.
ഇനി ഒരിക്കല്‍ കൂടി പഴകിയ ഭക്ഷണം പിടിച്ചാല്‍ ഹോട്ടലിന്‍റെ ലൈസന്‍സ് റദ്ദാക്കും. പിന്നെ പ്രവര്‍ത്തിക്കാന്‍ കഴിയില്ല. പഴകിയ ഭക്ഷണം പിടിച്ചാല്‍ പതിനായിരം മുതല്‍ ഇരുപത്തിയ്യായിരം രൂപ വരെയാണ് പിഴ. വേവിച്ച ഭക്ഷണ പദാര്‍ഥങ്ങള്‍ ഫ്രിജില്‍ സൂക്ഷിക്കരുതെന്നാണ് ചട്ടം.
ഇന്ന് പിടിച്ചതില്‍ അധികവും അല്‍ഫാം ചിക്കനും പൊറോട്ടയും പൊറോട്ട മാവുമാണ്. പൂരത്തിനു മുമ്പായി നടത്തിയ സ്പെഷല്‍ ഡ്രൈവിലാണ് പഴകിയ ഭക്ഷണങ്ങള്‍ പിടിച്ചത്. ഇനിയും കര്‍ശന പരിശോധന തുടരുമെന്ന് മേയര്‍ എം.കെ.വര്‍ഗീസ് പറഞ്ഞു.