വിഴിഞ്ഞം തുറമുഖ ഉദ്ഘാടന വേളയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഹിന്ദി പ്രസംഗത്തിന്റെ മലയാളം പരിഭാഷയെച്ചൊല്ലി വിവാദം. പ്രധാനന്ത്രി ഇന്ത്യസംഖ്യത്തെക്കുറിച്ച് പറയുന്ന ഭാഗം പരിഭാഷകന്‍ വിട്ടുകളഞ്ഞെന്ന് സംസ്ഥാന സെക്രട്ടറി എസ്. സുരേഷ്. അതേസമയം ശബ്ദസംവിധാനത്തിലെ പ്രശ്നം മൂലമാണ് പരിഭാഷയില്‍ തെറ്റുവന്നതെന്നും ബോധപൂര്‍വം പിഴവ് വരുത്തിയതല്ലെന്നും പരിഭാഷകന്‍ പള്ളിപ്പുറം ജയകുമാര്‍ പറഞ്ഞു.
എഴുതിത്തയാറാക്കിയ പ്രസംഗത്തില്‍ നിന്ന് മാറി പ്രധാനമന്ത്രി വേദിയില്‍പറഞ്ഞ വാക്കുകളിലെ പരിഭാഷയിലാണ് പിഴവ് സംഭവിച്ചത്. ഇടതുപക്ഷത്തെ വിമര്‍ശിക്കുന്ന ഭാഗം പരിഭാഷകന്‍ വിട്ടുകളഞ്ഞെന്നാണ് ബി.ജെ.പിയുടെ ആക്ഷേപം. പരിഭാഷയില്‍ മലയാളത്തെക്കാള്‍ കൂടുതല്‍ വാക്കുകള്‍ ഇംഗ്ലീഷിലായിരുന്നുവെന്നും സംസ്ഥാന സെക്രട്ടറി എസ്. സുരേഷ് പറഞ്ഞു.
Read Also: വിസിലടിച്ച് വിഴിഞ്ഞം; രാജ്യത്തിന് സമര്‍പ്പിച്ച് പ്രധാനമന്ത്രി; അഭിമാനമെന്ന് മുഖ്യമന്ത്രി
അതേസമയം വേദിയിലെ ശബ്ദ സംവിധാനത്തിലെ പ്രശനം കാരണം പ്രധാനന്ത്രിയുടെ വാക്കുകള്‍ നേരെ കേള്‍ക്കാനാകാത്തതാണെന്നു പരിഭാഷകന്‍ പള്ളിപ്പുറം ജയകുമാര്‍ പ്രതികരിച്ചു. ബോധപൂര്‍വം പിഴവ് വരുത്തിയിട്ടില്ല. പ്രധാനമന്ത്രിയുടെ മന്‍കി ബാത് ഉള്‍പ്പടെ പരിഭാഷപ്പെടുത്തിയിട്ടുള്ള ആളാണ് പള്ളിപ്പുറം ജയകുമാര്‍