kozhikode-medicalcollage

കോഴിക്കോട് മെഡി.കോളജ് അത്യാഹിത വിഭാഗത്തിലെ യു.പി.എസ് പൊട്ടിത്തെറിച്ചു. പുക പടര്‍ന്നതോടെ ഐ.സി.യുവിലെ മുഴുവന്‍ രോഗികളേയും ഒഴിപ്പിച്ചു. സിടി സ്കാനിന്‍റെ ഭാഗത്തുനിന്നാണ് പുക ഉയര്‍ന്നത്. സ്ഥിതി നിയന്ത്രണവിധേയമെന്ന് മെഡി. കോളജ് ആശുപത്രി സൂപ്രണ്ട് പറഞ്ഞു. പൊട്ടിത്തെറിയെക്കുറിച്ച് ആരോഗ്യമന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടു. മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ സംഭവം അന്വേഷിക്കും.  30 പേരെ സ്വകാര്യാശുപത്രിയിലേയ്ക്കും മറ്റുള്ളവരെ പഴയ ബ്ലോക്കിലേക്കും മാറ്റി. ആശുപത്രിയിലെ 14 ഓപ്പറേഷന്‍ തിയറ്ററുകളും തുറക്കാന്‍ നിര്‍ദേശം  നല്‍കി. ഷോര്‍ട് സര്‍ക്യൂട്ടാണ് അപകടകാരണമെന്ന് ജില്ലാ കലക്ടര്‍ സ്നേഹില്‍ കുമാര്‍ പറഞ്ഞു. 

പൊട്ടിത്തെറിക്കുശേഷം അത്യാഹിതവിഭാഗത്തില്‍നിന്ന് 4 മൃതദേഹങ്ങള്‍ മോര്‍ച്ചറിയിലേക്ക് മാറ്റി. എന്നാല്‍ പൊട്ടിത്തെറി മൂലമാണ് മരണങ്ങളെന്ന് സ്ഥിരീകരിച്ചിട്ടില്ല. അതേസമയം, വയനാട് കോട്ടപ്പടി സ്വദേശിനി മരിച്ചത് ആശുപത്രി മാറ്റുന്നതിനിടെയെന്ന് ടി.സിദ്ദിഖ് പറഞ്ഞു. 

ENGLISH SUMMARY:

Fire at Kozhikode Medical College casualty; patients evacuated