കോഴിക്കോട് മെഡിക്കൽ കോളജിൽ അത്യാവിത വിഭാഗത്തിലെ യു പി എസ് റൂമിൽ പൊട്ടിത്തെറി. നാല് മൃതദേഹങ്ങള്‍ മോര്‍ച്ചറിയിലേക്ക് മാറ്റി. മരണകാരണം സ്ഥിരീകരിച്ചിട്ടില്ല. വയനാട് കോട്ടപ്പടി സ്വദേശിനി മരിച്ചത് ആശുപത്രി മാറ്റുന്നതിനിടെയെന്ന് ടി.സിദ്ദിഖ് പറഞ്ഞു. പുക പടർന്നതോടെ മുഴുവൻ രോഗികളെയും അത്യാഹിത വിഭാഗത്തിൽ നിന്നും ഒഴിപ്പിച്ചു.
സിടി സ്കാനിന്‍റെ ഭാഗത്തുനിന്നാണ് പുക ഉയര്‍ന്നത്. സ്ഥിതി നിയന്ത്രണവിധേയമെന്ന് മെഡി. കോളജ് ആശുപത്രി സൂപ്രണ്ട് പറഞ്ഞു. പൊട്ടിത്തെറിയെക്കുറിച്ച് ആരോഗ്യമന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടു. മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ സംഭവം അന്വേഷിക്കും. 30 പേരെ സ്വകാര്യാശുപത്രിയിലേയ്ക്കും മറ്റുള്ളവരെ പഴയ ബ്ലോക്കിലേക്കും മാറ്റി. 34 വരെയാണ് മറ്റ് ആശുപത്രികളിലേക്ക് മാറ്റിയത്. അന്വേഷണത്തിന് ആരോഗ്യമന്ത്രി ഉത്തരവിട്ടു.
ആശുപത്രിയിലെ 14 ഓപ്പറേഷന്‍ തിയറ്ററുകളും തുറക്കാന്‍ നിര്‍ദേശം നല്‍കി. ഷോര്‍ട് സര്‍ക്യൂട്ടാണ് അപകടകാരണമെന്ന് ജില്ലാ കലക്ടര്‍ സ്നേഹില്‍ കുമാര്‍ പറഞ്ഞു. പുക ഉയർന്ന അത്യാഹിത വിഭാഗത്തിലെ കെട്ടിടം പൊലീസ് പൂട്ടി സീൽ ചെയ്തു.