വേടനെതിരെ വനംവകുപ്പിന്‍റെ വേട്ടയാടല്‍ നടന്നുവെന്ന് സിപിഎം‌. പുലിപ്പല്ലാണെന്ന് അറിയാതെയാണ് ധരിച്ചത് എന്ന് വേടന്‍ പറഞ്ഞു. അവിടെ അവസാനിപ്പിക്കേണ്ടതായിരുന്നുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ മനോരമ ന്യൂസിനോട് പറഞ്ഞു.

പാവപ്പെട്ട ജനവിഭാഗത്തിന്‍റെ പ്രതിനിധിയാണ് വേടന‌െന്ന് എം.വി.ഗോവിന്ദന്‍. ലഹരി ഉപയോഗിക്കരുതെന്ന് പാട്ടില്‍തന്നെ വേടന്‍ പറയാറുണ്ട്‌. തിരുത്തുമെന്ന് വേടന്‍തന്നെ പറഞ്ഞു. വേട്ടയാടലിന്‍റെ കാര്യമുണ്ടായിരുന്നില്ലെന്നും എം.വി.ഗോവിന്ദന്‍ പറഞ്ഞു.

ENGLISH SUMMARY:

The CPM has alleged that the Forest Department unfairly targeted rapper Vedan. Vedan stated he wore the tiger tooth without knowing it was genuine. CPM State Secretary M.V. Govindan told Manorama News that the matter should have ended there.