jackfruit-child

പ്രതീകാത്മ ചിത്രം (എ.ഐ ജനറേറ്റഡ്).

കാസർകോട് വിദ്യാനഗറിൽ കത്തിയുടെ മുകളിലേക്ക് വീണ് എട്ടു വയസുകാരന് ദാരുണാന്ത്യം. വിദ്യാനഗർ പാടിയിലാണ് സംഭവം. ബെള്ളൂറടുക്ക സ്വദേശി സുലേഖയുടെ മകൻ ഹുസൈൻ ഷഹബാസ് ആണ് മരിച്ചത്.  

ഇന്നലെ വൈകിട്ടാണ് അപകടമുണ്ടായത്. ഷഹബാസിന്‍റെ അമ്മ സുലേഖ വീട്ടില്‍ ചക്ക മുറിക്കുകയായിരുന്നു. ഈ സമയത്ത് അടുത്ത് കളിച്ചുകൊണ്ടിരുന്ന ഷഹബാസ് കാൽതെന്നി കത്തിയുടെ മുകളിലേക്ക് വീഴുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും കുട്ടിയുടെ ജീവൻ രക്ഷിക്കാനായില്ല.