മുനമ്പം രണ്ടാംഘട്ട ഭൂസമരത്തിൽ രാഷ്ട്രീയമില്ലെന്ന് പ്രഖ്യാപിച്ച് സമരസമിതി. റവന്യൂ അവകാശങ്ങൾ നേടിയെടുക്കാൻ ആര് സഹായിക്കുന്നുവോ, അവരെ പിന്തുണയ്ക്കാനാണ് തീരുമാനം. സാമുദായിക സംഘടനകളുടെ പിൻബലത്തോടെ സംസ്ഥാന വ്യാപകമായി സമരം ശക്തമാക്കും.
വക്കഫ് നിയമത്തിന്റെ പേരിൽ ബിജെപി മുനമ്പത്ത് നടത്തിയ ഇടപെടലുകളോട് സമരസമിതിക്ക് പൂർണ്ണമായും യോജിപ്പില്ലെന്നാണ് സൂചന. ഇതിനെ തുടർന്ന്, സമരപ്പന്തലിൽ രാഷ്ട്രീയം കൊണ്ടുവരേണ്ടതില്ലെന്ന കടുത്ത നിലപാടിലാണ് സമരസമിതി ഇപ്പോൾ. എന്നാൽ പിന്തുണയുമായി എത്തുന്നവരെ പിണക്കി വിടേണ്ടതില്ലെന്ന തീരുമാനവുണ്ട്.