vedan-chain-forest

റാപ്പർ വേടനെതിരായ പുലിപ്പല്ല് കേസില്‍ വനം വകുപ്പിന് വൻ തിരിച്ചടി. നിലവിലെ തെളിവുകള്‍ അനുസരിച്ച് പ്രഥമദൃഷ്ട്യാ കുറ്റകൃത്യം തെളിയിക്കാനായില്ലെന്ന് വേടന് ജാമ്യം അനുവദിച്ച ഉത്തരവിൽ കോടതി നിരീക്ഷിച്ചു. വേടന്റെ മാലയിലേത് യഥാർഥ പുലിപ്പല്ല് ആണോയെന്ന് ഇതുവരെ കണ്ടെത്താനായിട്ടില്ലെന്നും കോടതി വ്യക്തമാക്കി.

വനം വകുപ്പിന്റെ ശക്തമായ എതിർപ്പ് തള്ളിക്കൊണ്ടാണ് പുലിപ്പല്ല് കേസിൽ റാപ്പർ വേടന് പെരുമ്പാവൂർ ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചത്. ഈ ഉത്തരവിലാണ് വനം വകുപ്പിന് കനത്ത തിരിച്ചടിയാകുന്ന പരാമർശങ്ങൾ. വേടൻ്റെ മാലയിൽ ഉള്ളത് യഥാർഥ പുലിപ്പല്ലാണോ എന്ന് കണ്ടെത്തിയിട്ടില്ല. പുലിപ്പല്ല് ഒറിജിനൽ ആണോ എന്ന് കണ്ടെത്തേണ്ടത് ശാസ്ത്രീയ പരിശോധനയിലൂടെയാണ്. നിലവിലെ തെളിവുകള്‍ അനുസരിച്ച് പ്രഥമദൃഷ്ട്യാ കുറ്റകൃത്യം തെളിയിക്കാനായിട്ടില്ല. വേടനെതിരെ സമാനമായ കുറ്റകൃത്യമില്ലെന്നും കോടതി നിരീക്ഷിച്ചു.

കസ്റ്റഡിയിൽ വാങ്ങിയുള്ള രണ്ടുദിവസത്തെ തെളിവെടുപ്പിന് ശേഷമാണ് ഇന്നലെ വേടനെ കോടതിയിൽ ഹാജരാക്കിയത്. പുലിപ്പല്ല് കേസിന്‍റെ അന്വേഷണം പ്രാരംഭ ഘട്ടത്തിലാണെന്നും, അതിനാൽ വേടന് ജാമ്യം നൽകരുതെന്നുമായിരുന്നു വനം വകുപ്പിന്‍റെ വാദം. എന്നാൽ, ആരാധകൻ സമ്മാനമായി നല്‍കിയതാണെന്നും, പുലിപ്പല്ലാണെന്നറിഞ്ഞിരുന്നെങ്കിൽ ഉപയോഗിക്കില്ലായിരുന്നു എന്നും വേടൻ വാദിച്ചു. ഇക്കാര്യങ്ങൾ പരിഗണിച്ചാണ് വേടന് കോടതി ജാമ്യം അനുവദിച്ചത്. കോടതിയിൽ നിന്ന് കനത്ത തിരിച്ചടി ഉണ്ടായ സാഹചര്യത്തിൽ പുലിപ്പല്ല് കേസിന്റെ തുടർന്നുള്ള അന്വേഷണം വനം വകുപ്പിന് വൻ വെല്ലുവിളിയാവുകയാണ്.

The Forest Department suffered a major setback in the tiger tooth case against rapper Vedan. The court, while granting him bail, observed that based on the current evidence, a prima facie offence could not be established. The court also noted that it is still unclear whether the tooth in the Vedan’s chain is a real tiger tooth.

ENGLISH SUMMARY: