കുട്ടികളിലെ ലഹരിവാസന തടയാന്‍ മുഖ്യമന്ത്രി നിര്‍ദേശിച്ച സുംബ നൃത്തം സ്കൂളില്‍ പഠിപ്പിക്കുന്നതിന് തയാറെടുപ്പുകള്‍ തുടങ്ങി. അധ്യയനത്തിന്റെ ഭാഗമാക്കുന്നതിന് മുന്നോടിയായി തലസ്ഥാനത്ത് നാളെ നടക്കുന്ന മെഗാ സുംബയുടെ റിഹേഴ്സള്‍ ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയത്തില്‍ നടന്നു. സ്കൂളിലെ പി.ടി പീരിയഡുകളില്‍ വെറുതേയിരിക്കുന്ന പരിപാടി ഇനി നടക്കില്ലെന്ന് വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി പറഞ്ഞു.
സുംബ വേറെ ലെവലാണ്. ഇപ്പോള്‍ സുംബ പരിശീലനകേന്ദ്രങ്ങളിലും ജിമ്മുകളിലും മാത്രം ഒതുങ്ങിനില്‍ക്കുന്ന ഈ കലാകായിക പരിശീലനം ഇനി സ്കൂളിലേക്ക് വരും. നാളെ ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയത്തില്‍ നടക്കാനിരിക്കുന്ന മെഗാ സൂംബയുടെ റിഹേഴ്സല്‍ മാത്രമാണിത്.
പരിശീലകരെ കണ്ടെത്തുന്നതിന് ഉള്‍പ്പെടെ കടമ്പകളുണ്ട് ഇനി. അതേപോലെ ഇത് നടപ്പാക്കുന്നുണ്ടെന്ന് ഉറപ്പാക്കേണ്ട ചുമതലയും. അക്കാര്യത്തില്‍ മന്ത്രിയും സ്ട്രിക്റ്റാണ്.