sandra-thomas-03

വനിത നിര്‍മാതാവ് സാന്ദ്ര തോമസ് നല്‍കിയ ലൈംഗിക അതിക്രമ കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു. പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ പ്രസിഡന്റ് ആന്റോ ജോസഫ്, സെക്രട്ടറി ബി.രാകേഷ് എന്നിവരടക്കം 4 പേരാണ് പ്രതികള്‍. സിനിമാ തര്‍ക്കം തീര്‍ക്കാന്‍ വിളിച്ചു വരുത്തി അപമര്യാദയായി പെരുമാറിയെന്നാണ് കേസ്. കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചത് വലിയ വിജയമെന്ന് സാന്ദ്ര തോമസ് ഫെയ്സ്ബുക്കില്‍ കുറിച്ചു. കേസ് അട്ടിമറിക്കാനും സ്വാധീനിക്കാനും സംഘടിതമായ ശ്രമമുണ്ടായി. 

അന്വേഷണസംഘത്തിനും സര്‍ക്കാരിനും മുഖ്യമന്ത്രിക്കും നന്ദിയെന്നും സാന്ദ്ര തോമസ് കുറിച്ചു. ലൈംഗിക അതിക്രമ കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചത് വലിയ വിജയമാണ്. കേസ് അട്ടിമറിക്കാനും സ്വാധീനിക്കാനും സംഘടിതമായ ശ്രമമുണ്ടായി. വേട്ടക്കാരാണ് ഐ.സി കമ്മിറ്റിയിലുള്ളത്, സിനിമയ്ക്ക് പുറത്ത് നിന്നുള്ളവരെ പരിഗണിക്കണം. അടുത്തിട‌െ ഉയര്‍ന്നുവന്ന പരാതികള്‍ അട്ടിമറിക്കാന്‍ ശ്രമം നടക്കുന്നുണ്ടെന്നും സാന്ദ്ര തോമസ് പറഞ്ഞു. 

ENGLISH SUMMARY:

A chargesheet has been filed in the sexual misconduct case filed by film producer Sandra Thomas. Four people, including Producers' Association President Anto Joseph and Secretary B. Rakesh, have been named as accused. The case alleges that they behaved inappropriately towards Sandra Thomas after summoning her to settle a film-related dispute.