all-you-need-to-know-about-Cholera
  • എട്ടുവര്‍ഷത്തിന് ശേഷം കേരളത്തില്‍ കോളറ മരണം
  • പത്തുവർഷത്തിനിടെ 5 തവണ കോളറ വ്യാപനം

സംസ്ഥാനത്ത് കോളറ കേസുകള്‍ വര്‍ധിക്കുന്നുവെന്ന് ആരോഗ്യവകുപ്പിന്‍റെ റിപ്പോര്‍ട്ട്. പത്തുവര്‍ഷത്തിനിടെ അഞ്ചുതവണ കോളറ വ്യാപനം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടുവെന്നും 2023 ല്‍ 26 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് 2024 ല്‍ 35 ആയി വര്‍ധിച്ചുവെന്നും ആരോഗ്യവകുപ്പിന്‍റെ കണക്കുകള്‍ വ്യക്തമാക്കുന്നു. എട്ടുവര്‍ഷത്തിനിടെ ഇന്നലെ ആദ്യമായി സംസ്ഥാനത്ത് കോളറ മരണം റിപ്പോര്‍ട്ട് ചെയ്തിരുന്നു. കവടിയാര്‍ സ്വദേശിയായ 63കാരനാണ് ഇന്നലെ മരിച്ചത്. 

2014,17 വര്‍ഷങ്ങളില്‍ സംസ്ഥാനത്ത് കോളറ മരണം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. 2024 ല്‍ നെയ്യാറ്റിന്‍കരയില്‍ പനി ബാധിച്ചുമരിച്ച യുവാവിന് കോളറയുണ്ടെന്ന് സംശയിച്ചിരുന്നുവെങ്കിലും മരണത്തിന് മുന്‍പ് സാംപിളുകള്‍ ശേഖരിക്കാതിരുന്നതിനാല്‍ ഇക്കാര്യം സ്ഥിരീകരിക്കാന്‍ കഴിഞ്ഞിരുന്നില്ല. മലിനമായ വെള്ളത്തില്‍ നിന്നും ഭക്ഷണത്തില്‍ നിന്നുമാണ് രോഗമുണ്ടാകുന്നത്. വേനല്‍ക്കാലമായതിനാല്‍ അതീവ ജാഗ്രത വേണമെന്നും ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നല്‍കുന്നു. 

ENGLISH SUMMARY:

Kerala sees a rise in cholera cases with 35 reported in 2024 compared to 26 in 2023. The Health Department confirms the first cholera death in eight years, a 63-year-old from Kawdiar, highlighting growing health concerns.