തൃശൂര്‍ അയ്യന്തോളില്‍ ബിജെപി സംസ്ഥാന ഉപാധ്യക്ഷ ശോഭ സുരേന്ദ്രന്റെ വീടിന് മുന്പില് സ്ഫോടകവസ്തു പൊട്ടിത്തെറിച്ചു. ബൈക്കിലെത്തിയ നാലുപേരാണ് സ്ഫോടകവസ്തു എറിഞ്ഞതെന്ന് സംശയം. ഉഗ്രശബ്ദം കേട്ടതായി അയല്‍വാസികളും പറഞ്ഞു. സംഭവത്തില്‍ ബിജെപി ജില്ലാ നേതൃത്വം സമഗ്ര അന്വേഷണം ആവശ്യപ്പെട്ടു. വീടിന് മുന്പിലെ സ്ഫോടനത്തില്‍ ഗൂഢാലോചനയെന്ന് ശോഭ മനോരമ ന്യൂസിനോട് പറഞ്ഞു. ലക്ഷ്യമിട്ടത് തന്റെ വീടും കാറും ആണെന്ന് സംശയമുണ്ട്. പൊലീസിന് കേസെടുക്കാന്‍ എന്താണ് തടസമെന്നും സമഗ്രഅന്വേഷണം വേണമെന്നും ശോഭ സുരേന്ദ്രന് പറഞ്ഞു.