തിരുവനന്തപുരം റീജിയണല്‍ കാന്‍സര്‍ സെന്‍ററില്‍ ആരോഗ്യമന്ത്രി അറിയാതെ കാത്ത് ലാബ് ഉദ്ഘാടനം നടത്തിയതില്‍ അന്വേഷണം പ്രഖ്യാപിച്ച് ആരോഗ്യവകുപ്പ്. ഉദ്ഘാടനം അറിഞ്ഞില്ലെന്നും പരിശോധിക്കുമെന്നും മന്ത്രി വീണാ ജോര്‍ജ്പ്രതികരിച്ചു. ജനപ്രതിനിധികളോ മന്ത്രിയുടെ ഒാഫീസോ അറിയാതെ ആര്‍ സി സി ഡയറക്ടര്‍ ഡോ രേഖാ എ നായര്‍ ഉദ്ഘാടനം നടത്തിയതാണ് വിവാദമായത്.
മന്ത്രി പോലും അറിയാതിരുന്ന ഉദ്ഘാടനത്തിന്‍റെ കഥയിങ്ങനെ. രാവിലെ 10.30ഒാടെയാണ് ആര്‍ സി സി കാത്ത് ലാബിന്‍റെ ഉദ്ഘാടനം നിശ്ചയിച്ചത്. ഡയറക്ടര്‍ ഡോ രേഖാ എ നായരായിരുന്നു ഉദ്ഘാടക. എന്നാല്‍ സ്ഥലം എം എല്‍ എയോ ആരോഗ്യമന്ത്രിയോ ആരോഗ്യവകുപ്പോ ഒന്നുമറിയാതെ ആയിരുന്നു ഡയറക്ടര്‍ വക ഉദ്ഘാടന നീക്കം. വിവരമറിഞ്ഞതോടെ മന്ത്രി ഒാഫീസ് ഇടപെട്ട് ഉദ്ഘാടനം വിലക്കി. എന്നാല്‍ ഈ വിലക്ക് മുഖവിലയ്ക്കെ ടുക്കാതെ ഒന്‍പതരയ്ക്ക് തന്നെ ഡയറക്ടര്‍ ഉദ്ഘാടനം നിര്‍വഹിച്ചു.
പിന്നാലെ ഡയറക്ടറുടെ പേരെഴുതിയ ഉദ്ഘാടന ഫലകം ജീവനക്കാരുടെ സംഘടനകള്‍ ചേര്‍ന്ന് എടുത്തുമാററി. ഡയറക്ടറും ജീവനക്കാരും തമ്മില്‍ നാളുകളായി അഭിപ്രായ ഭിന്നത നില നില്‍ക്കുന്നുണ്ട്. പുതിയ ഡയറട്റെ നിയമിക്കാനുളള നീക്കം സജീവമായതിനു പി്ന്നാലയാണ് ഉദ്ഘാടന വിവാദം.