പഹല്‍ഗാം ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട കൊച്ചി ഇടപ്പള്ളി സ്വദേശി എന്‍.രാമചന്ദ്രന് നാടിന്റെ അന്ത്യാഞ്ജലി. ചങ്ങമ്പുഴ പാര്‍ക്കില്‍ പൊതുദര്‍ശനത്തിനുവച്ച മൃതദേഹത്തില്‍ നൂറുകണക്കിനാളുകള്‍ ആദരമര്‍പിച്ചു. കേരള ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍, ഗോവ ഗവര്‍ണര്‍ പി.എസ് ശ്രീധരന് പിള്ള, മന്ത്രി പി.രാജീവ്, പ്രതിപക്ഷനേതാവ് വി.ഡി സതീശന്, ജസ്റ്റിസ് ദേവന് രാമചന്ദ്രന്, ഹൈബി ഈഡന് എംപി തുടങ്ങിയവര്‍ അന്ത്യാഞ്ജലി അര്പിച്ചു. മൃതദേഹം വീട്ടിലേക്ക് കൊണ്ടുപോകും. സംസ്കാരം ഉച്ചയ്ക്ക് 12ന് ഇടപ്പള്ളി ശാന്തികവാടത്തില്‍ നടക്കും.