wayanad-elephnt-attack-aarumukhan-2404

വയനാട്ടിൽ കാട്ടാന ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിഷേധം ശക്തമാകുന്നു. പൂളക്കൊല്ലി സ്വദേശി അറുമുഖൻ ആണ് കഴിഞ്ഞ രാത്രി ഒൻപത് മണിയോടെ കാട്ടാനയുടെ ആക്രമണത്തിൽ ദാരുണമായി മരിച്ചത്.

ഇദ്ദേഹത്തിന്റെ മൃതദേഹം കൊണ്ടുപോകാൻ നാട്ടുകാർ സമ്മതിക്കുന്നില്ല. കാട്ടാന ശല്യത്തിന് ശാശ്വത പരിഹാരം കാണണമെന്നാവശ്യപ്പെട്ടാണ് പ്രതിഷേധം. ഡി.എഫ്.ഒ. അജിത് കെ. രാമൻ സ്ഥലത്തെത്തി നാട്ടുകാരുമായി ചർച്ച നടത്തുകയാണ്.