k-muraleedharan-sma-medicine
  • ഇടത് സർക്കാരുകളുടെ കാലത്തെ മരുന്ന് ഇടപാടുകളിൽ വിജിലൻസ് അന്വേഷണം നടത്തുമെന്ന് ആരോഗ്യമന്ത്രി കെ. മുരളീധരൻ. മുൻ ആരോഗ്യമന്ത്രി പി.കെ. ശ്രീമതിയുടെ മകൻ സുധീർ നമ്പ്യാരുമായി ബന്ധമുണ്ടെന്ന് ആരോപിക്കപ്പെടുന്ന ടോറസ് റെമഡീസ് പ്രൈവറ്റ് ലിമിറ്റഡിൽ നിന്ന് മരുന്നുകൾ വാങ്ങിയതുമായി

ഇടത് സർക്കാരുകളുടെ കാലത്തെ മരുന്ന് ഇടപാടുകളിൽ വിജിലൻസ് അന്വേഷണം നടത്തുമെന്ന് ആരോഗ്യമന്ത്രി കെ. മുരളീധരൻ. മുൻ ആരോഗ്യമന്ത്രി പി.കെ. ശ്രീമതിയുടെ മകൻ സുധീർ നമ്പ്യാരുമായി ബന്ധമുണ്ടെന്ന് ആരോപിക്കപ്പെടുന്ന ടോറസ് റെമഡീസ് പ്രൈവറ്റ് ലിമിറ്റഡിൽനിന്ന്  മരുന്ന് വാങ്ങിയതാണ് അന്വേഷണ പരിധിയിൽ വരിക. എസ്എംഎ ജനറിക് മരുന്നുമായി ബന്ധപ്പെട്ട് പ്രതിപക്ഷം ഉന്നയിക്കുന്ന ആരോപണങ്ങളെ പ്രതിരോധിക്കാനുള്ള നീക്കമായാണ് സർക്കാരിന്‍റെ പ്രഖ്യാപനം വിലയിരുത്തപ്പെടുന്നത്. Also Read: 'വെടിയൊച്ച കേട്ട ഞാനാണോ തെളിയിക്കേണ്ടത്'? ഉദയഭാനുവിനെതിരെ വീണ്ടും ശ്രീനാദേവി കുഞ്ഞമ്മ

വിവാദത്തിൽ സർക്കാരിനെതിരെ രംഗത്തെത്തിയ മുൻ ആരോഗ്യമന്ത്രിമാരെ പ്രതിരോധത്തിലാക്കാനുള്ള രാഷ്ട്രീയ നീക്കമാണ് അന്വേഷണ പ്രഖ്യാപനത്തിന് പിന്നിലെന്ന വിമർശനവും ഉയരുന്നുണ്ട്. ടോറസ് റെമഡീസുമായുള്ള ഇടപാടുകൾ പരിശോധിക്കാനുള്ള തീരുമാനത്തിലൂടെ പ്രതിപക്ഷത്തിന്റെ ആരോപണങ്ങൾക്ക് മറുപടി നൽകാനാണ് സർക്കാർ ശ്രമിക്കുന്നത്.

എസ്എംഎ ജനറിക് മരുന്നുമായി ബന്ധപ്പെട്ട് രോഗികൾക്കുണ്ടായിരുന്ന ആശങ്കകൾ പരിഹരിച്ചെന്നും വിവാദം തുടരുന്നത് ചിലരുടെ താൽപര്യപ്രകാരമാണെന്നും മന്ത്രി പ്രതികരിച്ചു. എന്നാൽ, ആരോഗ്യമന്ത്രിയുടെ മറുപടികൾ നിലവാരമില്ലാത്തതാണെന്ന് പി.കെ.ശ്രീമതി വിമർശിച്ചു.

അതേസമയം, കുട്ടികളിൽ മരുന്ന് പരീക്ഷണം നടത്തിയെന്ന ആരോപണം മുൻ ആരോഗ്യമന്ത്രി വീണാ ജോർജ് വീണ്ടും ഉന്നയിച്ചു. എസ്എംഎ ജനറിക് മരുന്നിന് ഒക്ടോബറിലാണ് അനുമതി നൽകിയതെന്നും കുട്ടികൾക്ക് നൽകിയ മരുന്ന് ജൂണിൽ ഉൽപ്പാദിപ്പിച്ചതാണെന്നുമാണ് വീണാ ജോർജിന്റെ ആരോപണം. മരുന്നിന്‍റെ അനുമതി, ഉൽപ്പാദനം, വിതരണം എന്നിവയുമായി ബന്ധപ്പെട്ട തർക്കം ഇതോടെ വീണ്ടും രാഷ്ട്രീയ ചർച്ചകൾക്ക് വഴിവച്ചിരിക്കുകയാണ്.

ENGLISH SUMMARY:

Kerala Health Minister K. Muraleedharan has announced a Vigilance probe into drug procurement deals during previous LDF governments, including purchases from Taurus Remedies Private Limited, which is alleged to have links with the son of former Health Minister P.K. Sreemathi. The announcement comes amid the ongoing controversy over generic SMA medicines. While the minister says patients' concerns have been addressed, P.K. Sreemathi has criticised his response, and former Health Minister Veena George has raised questions about the medicine's manufacturing date and allegations of trials involving children.