സിഎംആര്‍എല്‍–എക്സാലോജിക് ദുരൂഹ ഇടപാടില്‍ മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയന് സുപ്രധാന പങ്കെന്ന് എസ്എഫ്ഐഒ റിപ്പോര്‍ട്ട്. വീണയും ശശിധരന്‍ കര്‍ത്തയും ഒത്തുകളിച്ച് സിഎംആര്‍എല്ലില്‍ നിന്ന് 2.78 കോടി രൂപ തട്ടിയെടുത്തുവെന്നും എക്സാലോജിക് സിഎംആര്‍എല്ലിന് സേവനം നല്‍കിയതിന് ഒരു തെളിവുമില്ലെന്നും റിപ്പോര്‍ട്ട് വിശദീകരിക്കുന്നു.
വീണയ്ക്ക് പ്രതിമാസം അഞ്ചുലക്ഷം രൂപവീതമാണ് സിഎംആര്‍എല്‍ നല്‍കിയത്. എക്സാലോജികിന് മൂന്നുലക്ഷം രൂപവീതവും നല്‍കിയെന്നും വെളിപ്പെടുത്തല്‍. എസ്എഫ്ഐഒ റിപ്പോര്‍ട്ടില്‍ വീണാ വിജയന്‍ പതിനൊന്നാം പ്രതിയാണ്.