റഷ്യന്‍ കൂലിപ്പട്ടാളത്തില്‍ ജോലി ചെയ്യുന്നതിനിടെ വെടിയേറ്റ് ചികില്‍സയിലായിരുന്ന മലയാളി യുവാവ് നാട്ടില്‍ തിരിച്ചെത്തി. തൃശൂര്‍ കുറാഞ്ചേരി സ്വദേശി ജെയിന്‍ ആണ് തിരിച്ചെത്തിയത്.
തൃശൂര്‍ കുറാഞ്ചേരിയിലെ ഈ കുടുംബം കാത്തിരുന്നത് ഇയൊരു കൂടിക്കാഴ്ചയ്ക്കു വേണ്ടിയായിരുന്നു. ഒരു വര്‍ഷം മുമ്പ് റഷ്യയില്‍ ജോലിയ്ക്കു പോയി കുടുങ്ങിയ മകന്‍റെ തിരിച്ചുവരവിനായി മാതാപിതാക്കളും ബന്ധുക്കളും കാത്തിരുന്നു. കൂടെപ്പോയ ബിനില്‍ മരണപ്പെട്ടു. ഇരുവരും യുക്രെയിന്‍ യുദ്ധത്തില്‍ റഷ്യന്‍ കൂലിപ്പട്ടാളത്തില്‍ പണിയെടുത്തു. യുദ്ധമുഖത്ത് ഇരുവര്‍ക്കും വെടിയേറ്റു. ബിനില്‍ മരിച്ചു. ജെയിന്‍ രക്ഷപ്പെട്ടു. റഷ്യയിലെ മലയാളി കൂട്ടായ്മ തിരിച്ചുവരവിനായി സഹായിച്ചു.
ഇനി വിദേശത്തേയ്ക്കു ജോലിയ്ക്കു പോകാനില്ല. ചെറിയ ജോലികളുമായി നാട്ടില്‍തന്നെ കഴിയാനാണ് തീരുമാനം. ഇരുപത്തിയേഴുകാരനായ ജെയ്ന്‍ അവിവാഹിതനാണ്. പിതൃസഹോദരന്‍റെ മരുമകനാണ് കൊല്ലപ്പെട്ട തൃശൂര്‍ കുട്ടനെല്ലൂര്‍ സ്വദേശി ബിനില്‍. മൃതദേഹം ഇനിയും നാട്ടില്‍ എത്തിക്കാനായിട്ടില്ല.