മലബാര്‍ മേഖലയില്‍ ഇന്ന് അരമണിക്കൂര്‍ വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തേണ്ടി വരുമെന്ന് കെ.എസ്.ഇ.ബി. കക്കയം ജലവൈദ്യുതി പദ്ധതിയുടെ പെന്‍സ്റ്റോക്കില്‍ ചോര്‍ച്ച കണ്ടെത്തിയതിനെത്തുടര്‍ന്ന് ഇന്ന് രാവിലെ വൈദ്യുതോല്‍പാദനം നിര്‍ത്തേണ്ടി വന്നതിനാലാണ് ഇത്. ആകെ ഉല്‍പാദനത്തില്‍ 150 മെഗാവാട്ട് വൈദ്യുതിയുടെ കുറവാണ് ഉണ്ടായിരിക്കുന്നത്. തകരാര്‍ പരിഹരിക്കുന്നതുവരെ ഇന്നും നാളെയും മറ്റെന്നാളും രാത്രി ആറുമണിക്കുശേഷം അരമണിക്കൂര്‍ വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തും. നാളെ വൈകുന്നേരത്തോടെ തകരാര്‍ പരിഹരിക്കാനാണ് ശ്രമമെന്നും വൈദ്യുതി ബോര്‍ഡ് അറിയിച്ചു.