reenu-anna-mathew

സിവിൽ സർവീസ് പരീക്ഷയിൽ 81-ാം റാങ്ക് നേടിയാണ് കൊല്ലം പത്തനാപുരം പ്ലാവിളയിൽ വീട്ടിൽ റീനു അന്ന മാത്യു സിവിൽ സർവീസ് യോഗ്യത നേടിയത്. ചെറുപ്പം മുതലേ യാത്രയോടായിരുന്നു താൽപര്യം. നാടുവിട്ട് ഡൽഹിയിൽ എത്തിയതോടെയാണ് ആഗ്രഹങ്ങൾ മുളപൊട്ടിയത്.

ഡൽഹി സെന്റ് സ്റ്റീഫൻസ് കോളജിൽ ബി.എ.ഇക്കണോമിക്സിന് ചേർന്ന ശേഷമാണ് സിവിൽ സർവീസ് മോഹം ഉദിച്ചത്. യാത്രയോടുള്ള കമ്പം തന്നെയായിരുന്നു കാരണം. ഐഎഫ്എസിൽ ചേർന്ന് പ്രവർത്തിക്കണമെന്നാണ് റീനുവിന്റെ ആഗ്രഹം. പത്താം ക്ലാസിൽ എല്ലാ വിഷയത്തിനും എ വൺ നേടിയ റീനു. പ്ലസ്ടു വിന് 94 ശതമാനം മാർക്ക് നേടിയായിരുന്നു വിജയിച്ചത്. ഡൽഹിയിൽ പഠിക്കുമ്പോഴാണ് ആദ്യത്തെ ശ്രമങ്ങൾ നടത്തിയത്. പിന്നീട് ഐഎഎസ് കോച്ചിങ് നടത്തുന്ന തിരുവനന്തപുരത്തെ സ്ഥാപനത്തിൽ അധ്യാപികയായി ജോലി ചെയ്തു വരികയായിരുന്നു. മറൈൻ എൻജിനീയറായ മാത്യു ജോർജ് ആണ് പിതാവ്. ബാങ്ക് ജീവനക്കാരി ആനി മാത്യു മാതാവാണ്.

ENGLISH SUMMARY:

Reenu Anna Mathew from Plavil, Pathanapuram, Kollam, secured the 81st rank in the Civil Services Examination. Her passion for travel began in her childhood, and it was after moving to Delhi that her aspirations began to bloom.